ആലപ്പുഴ: ജനപ്രതിനിധികളായ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എ.ഡി. തോമസ് എം.എൽ.എ എന്നിവർക്ക് നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പരിപാടിയിൽ പങ്കെടുക്കാതിരുന്ന ജി. സുധാകരനെതിരെ പ്ലക്കാർഡ് ഉയർത്തി പ്രതിപക്ഷം. ശനിയാഴ്ച ഉച്ചയോടെയാണ് നഗരസഭ കൗൺസിൽയോഗത്തിൽ സ്വീകരണം നൽകിയത്.
സ്വീകരണത്തിന് ആശംസയർപ്പിച്ച് സംസാരിച്ച പ്രതിപക്ഷനേതാവ് വി.ജി. വിഷ്ണുവാണ് ജി. സുധാകരൻ വന്നില്ലെങ്കിലും പ്രതിഷേധത്തിനായി കരുതിയ പ്ലക്കാർഡ് ഉയർത്തുമെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ വനിത കൗൺസിലർമാരടക്കം പ്ലക്കാർഡ് ഉയർത്തിയത്. മുൻ നഗരസഭാധ്യക്ഷന്മാരടക്കമുള്ള വനിത കൗൺസിലർമാരെ അധിക്ഷേപിച്ച ജി. സുധാകരൻ ഖേദം പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ ഇനിയും പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭ ശതാബ്ദി മന്ദിരത്തിന് മുന്നിലെ റോഡിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയിലാണ് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എ.ഡി. തോമസ് എം.എൽ.എ എന്നിവരെ സ്വീകരിച്ചത്. നഗരസഭാധ്യക്ഷ മോളി ജേക്കബ് ജനപ്രതിനിധികൾക്ക് നഗരസഭയുടെ ഉപഹാരം കൈമാറി. നഗരസഭ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, നഗരസഭ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി. ജ്യോതിമോൾ, എൽ. മായാ രാജേന്ദ്രൻ, എസ്. ഫൈസൽ, കൗൺസിലർമാരായ അഡ്വ. ആർ.ആർ. ജോഷിലാൽ, ബീന കൊച്ചുബാവ, ടി.ജി. രാധാകൃഷ്ണൻ, ബീന ജോസഫ്, എം.ജി. സതീദേവി, സാഹിലമോൾ, ബീന ജോസഫ് എന്നിവർ സംസാരിച്ചു.


