ഷാരൂഖ് ഖാൻ അറ്റ്ലി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ജവാനിൽ നിന്ന് അല്ലു അർജുൻ പിൻമാറി. പുഷ്പ ദ റൂളിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനം. ഈ വർഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കേണ്ടതിനാൽ അല്ലു അർജുൻ മറ്റു ചിത്രങ്ങൾ ഏറ്റെടുക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിൽ അല്ലു അർജുൻ അതിഥി കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. ചെറുതാണെങ്കിലും വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നയൻതാര നായികയായെത്തുന്ന ജവാനിൽ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനെ അവതരിപ്പിക്കുന്നത്. എന്നാൽ ദീപിക പദുക്കോൺ, വിജയ് എന്നിവർ ജവാനിൽ അതിഥി വേഷത്തിലെത്തും. പ്രിയമണി, സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ, യോഗി ബാബു, മൺസൂർ അലി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. വരുന്ന ജൂൺ 2 ചിത്രം പുറത്തിറങ്ങും.