ആലപ്പുഴ : എടത്വ പള്ളി തിരുനാളിന് തമിഴ് തീര്‍ത്ഥാടകരെ ക്ഷണിക്കാനായി എടത്വ പള്ളി അധിക്യതര്‍ തമിഴ്‌നാട്ടിലെത്തി. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ക്ഷണിക്കാനാണ് പതിവുപോലെ പള്ളിയില്‍ നിന്നുള്ള സംഘം തമിഴ്‌നാട്ടില്‍ എത്തിയത്. തമിഴ്‌നാട്ടിലെ രാജക്കമംഗലം, കന്യാകുമാരി തുറകളിലാണ് പ്രധാനമായും സന്ദര്‍ശനം നടത്തുന്നത്. കൂടാതെ തമിഴ്‌നാട്ടിലെ വിവിധ പള്ളികളിലും സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്.
കൊടിയേറ്റ് ദിനമായ 27 മുതല്‍ പ്രധാന തിരുനാള്‍ ദിനമായ മെയ് ഏഴ് വരെ തമിഴ് വിശ്വാസികളുടെ നേതൃത്വത്തിലാണ് തിരുനാള്‍ നടക്കുന്നത്. മെയ് ആറിന് നടക്കുന്ന ചെറിയ പ്രദക്ഷിണത്തില്‍ രാജക്കമംഗലം തുറക്കാരും, പ്രധാന തിരുനാള്‍ ദിനമായ ഏഴിന് നടക്കുന്ന പ്രദക്ഷിണത്തില്‍ കന്യാകുമാരി തുറക്കാരുമാണ് വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുസ്വരൂപം വഹിക്കാനുള്ള അവകാശം.
തക്കല രൂപത വികാരി ജനാറാള്‍ ഫാ. തോമസ് പൗവത്തുപറമ്പില്‍, അല്‍ഫോന്‍സാ സെന്റര്‍ ഡയറക്ടര്‍ ഫാ. സനല്‍, മൈലാടി പള്ളി വികാരി ഫാ. സൈമണ്‍, എടത്വ പള്ളി അസിസ്റ്റന്റ് വികാരി ഫാ. തോമസ് മുട്ടേല്‍, കൈക്കാരന്‍ ജോസി കുര്യന്‍ പരുമൂട്ടില്‍, തിരുന്നാള്‍ പബ്ലിസിറ്റി കണ്‍വീനര്‍ സോജന്‍ സെബാസ്റ്റ്യന്‍, ജോബി ജോര്‍ജ്, കെ.ജെ. സ്‌കറിയ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.