നീരേറ്റുപുറം പമ്പാ ജലമേള ഇന്ന്

ആലപ്പുഴ : നിരേറ്റുപുറം പമ്പാ ജലമേള ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് പമ്പാ വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. കേരളത്തിലെ 7 പ്രധാന ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 30 ഓളം കളി വള്ളങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ക്യാപ്റ്റന്‍സ് ക്ലീനിക്കും ഇന്നലെ നടന്നു.
ജലമേള സാംസ്‌ക്കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി. പ്രസാദ്, വീണാ ജോര്‍ജ്ജ്, റോഷി അഗസ്റ്റിന്‍, എം.പിമാര്‍, എംഎല്‍എമാര്‍ സിനിമ ആര്‍ട്ടിസ്റ്റുകള്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ-സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

Advertisements

Hot Topics

Related Articles