അമേരിക്കൻ ഇടപെടലിൽ കരയുദ്ധം വൈകുന്നു : ബോംബാക്രമണം ശക്തമാക്കാൻ ഇസ്രയേൽ ; ഏറ്റവും മാരകമായതിനൊരുങ്ങി ഇസ്രയേൽ 

ലബനൻ : കരയുദ്ധം ഉടൻ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്ത് വരുമ്ബോള്‍ യുഎസിന്റെ അഭ്യര്‍ഥന മാനിച്ച്‌ കുറച്ച്‌ ദിവസം നീട്ടിവയ്ക്കാൻ ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും, ഗാസയില്‍ കരയുദ്ധമുണ്ടാകുമെന്നത് ഉറപ്പാണ്. ഗാസയിലുണ്ടായ 5 യുദ്ധങ്ങളില്‍ ഏറ്റവും മാരകം ഇപ്പോഴത്തേതാണ്. ബോംബാക്രമണം ശക്തമാക്കുമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കരയുദ്ധത്തില്‍ വെല്ലുവിളിയാകാനിടയുള്ള സ്ഥലങ്ങളെല്ലാം ബോംബിട്ടു തകര്‍ക്കാനാണ് തീരുമാനം. കരയുദ്ധത്തിനെന്ന് സൂചന നല്‍കുന്ന വിധം ഇസ്രായേല്‍ ടാങ്കുകള്‍ ഗസ്സയിലേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ ഇസ്രായേല്‍ സേന പുറത്ത് വിട്ടിരുന്നു. കരയുദ്ധത്തിന് ഇസ്രായേല്‍ ടാങ്കുകള്‍ സജ്ജമായപ്പോള്‍ 900 സൈനികരെ പശ്ചിമേഷ്യയിലേക്ക് നിയോഗിച്ചതായി പെന്റഗണ്‍ അറിയിച്ചു. അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെയാണ് കരയുദ്ധത്തിനുള്ള ഒരുക്കം. രണ്ട് വ്യോമ പ്രതിരോധ സംവിധാനങ്ങളും പശ്ചിമേഷ്യയിലെത്തിക്കും.

Advertisements

പണം നല്‍കി ബന്ദികളെ മോചിപ്പിക്കാൻ സന്നദ്ധമാണെന്ന് ഇസ്രായേല്‍ ഇടനിലക്കാരെ അറിയിച്ചുവെന്ന് ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷൻ റിപ്പോര്‍ട്ട് ചെയ്തു. 222 ബന്ദികളാണ് ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ തിരിച്ചെത്തിക്കാൻ കഴിയാത്തതില്‍ ഇസ്രായേലില്‍ തന്നെ പ്രതിഷേധം പുകയുന്നുണ്ട്. ബന്ദികളുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. റഷ്യയും ഹമാസ് നേതാക്കളും മോസ്കോയില്‍ കൂടിക്കാഴ്ച നടത്തിയത് ഇസ്രായേലിനെ പ്രകോപിപ്പിച്ചു. ബന്ദികളായി കഴിയുന്ന റഷ്യക്കാരുടെ മോചനത്തിനായാണ് ചര്‍ച്ച എന്നാണ് അധികൃതരുടെ വിശദീകരണം. സംഘര്‍ഷം മൂര്‍ഛിക്കുമ്ബോള്‍ ഗസ്സക്കാര്‍ക്ക് സഹായവുമായി 12 വാഹനങ്ങള്‍ റഫ അതിര്‍ത്തി കടന്നെത്തി എന്നതാണ് ആശ്വാസം നല്‍കുന്ന വാര്‍ത്ത. അതിനിടെ, ഗസ്സയിലെ മരണസംഖ്യയില്‍ സംശയം പ്രകടിപ്പിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുള്ള മറുപടിയെന്നോണം ഗസ്സ ആരോഗ്യ മന്ത്രാലയം കൊല്ലപ്പെട്ടവരുടെ മുഴുവൻ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

212 പേജുള്ള റിപ്പോര്‍ട്ടില്‍ സംഘര്‍ഷം തുടങ്ങി ഇന്നലെ വരെ മരിച്ച 6,747 പേരുടെ വിവരങ്ങളുണ്ട്. പേരും വയസും ഐഡി നമ്ബറുമടക്കമാണ് പ്രസിദ്ധീകരിച്ചത്. ഇനിയും തിരിച്ചറിയാത്ത 248 കുട്ടികള്‍ ഉള്‍പ്പെടെ 281 പേരുടെ പട്ടിക വേറയുമുണ്ട്. മൊത്തം മരണസംഖ്യ 7,028 ഇതില്‍ കുട്ടികള്‍ 2913. ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തങ്ങളുടെ പക്കലുള്ള ഏകദേശം 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തരമായി ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് ഗാസയില്‍ സമ്ബൂര്‍ണ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിക്കേണ്ടതുണ്ടെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അല്‍-മാലികി പറഞ്ഞു. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെ അദ്ദേഹം പ്രതികാരത്തിന്റെ യുദ്ധം എന്നും വിശേഷിപ്പിച്ചു. 

സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ ബോംബാക്രമണം നിര്‍ത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കള്‍ ആവശ്യപ്പെട്ടു. ആക്രമണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് വിമര്‍ശിച്ചു. യുദ്ധം സര്‍ക്കാരില്‍ ആഘാതം ഉണ്ടാക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ആ ആഘാതത്തെ മറികടക്കാൻ കഴിയുന്നില്ല എന്നത് മനസ്സിലാക്കാൻ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. പലായനം ചെയ്ത പൗരന്മാര്‍ക്ക് മെച്ചപ്പെട്ട പരിചരണവും സാമ്ബത്തിക പരിരക്ഷയുമുള്‍പ്പടെ നിരവധി ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കിയതായും അദ്ദേഹം പറഞ്ഞു.  അതേ സമയം ഇസ്രായേല്‍-ലെബനൻ അതിര്‍ത്തിക്ക് സമീപം തെക്കൻ ലെബനനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ വ്യോമ- ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ലെബനൻ സ്റ്റേറ്റ് മീഡിയ പറഞ്ഞു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അതിര്‍ത്തി പട്ടണമായ ഐത അല്‍ ഷാബിന് സമീപമുള്ള വയലുകളില്‍ തീ പടര്‍ന്നുപിടിച്ചതായി ദേശീയ വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

Hot Topics

Related Articles