അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പനച്ചിക്കാട് സ്വദേശി തുങ്ങി മരിച്ചു : മരിച്ചത് ഓട്ടോറിക്ഷയിൽ കെട്ടിയ കയർ കഴുത്തിൽ കുടുക്കി പാലത്തിൽ നിന്ന് ചാടി : കോട്ടയം വാകത്താനത്ത് മരിച്ചത് പനച്ചിക്കാട് സ്വദേശി

കോട്ടയം : അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വാകത്താനം സ്വദേശിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോറിക്ഷയിൽ കയർ കുടുക്കിട്ട് കഴുത്തിൽ കെട്ടിയ ശേഷം പാലത്തിൽ നിന്ന് ചാടിയ നിലയാണ് മൃതദേഹം കണ്ടെതിയത്. ഓട്ടോ ഡ്രൈവറായ പനച്ചിക്കാട് പാതിയപ്പള്ളി കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടിൽ കൊച്ചുകുഞ്ഞ് മകൻ ബിജു (52) വിന്റെ മൃതദേഹമാണ് വാകത്താനം പളളിക്ക് സമീപം ഉദിക്കൽ പാലത്തിൽ കണ്ടെത്തിയത്. ബിജുവിന്റെ അമ്മ സതി(80) മരിച്ച കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 2022 ജനുവരി ഒന്നിനുണ്ടായ ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബിജു ജീവനൊടുക്കിയത്.

Advertisements

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം വാകത്താനം പളളിക്ക് സമീപം ഉദിക്കൽ പാലത്തിൽ കണ്ടെത്തിയത്. പാലത്തിൽ ഓട്ടോറിക്ഷ നിർത്തിയ ശേഷം കഴുത്തിൽ കുടുക്കിട്ട് വെളളത്തിലേയ്ക്ക് ചാടുകയായിരുന്നു എന്ന് സംശയിക്കുന്നത് വാകത്താനം പോലീസ് പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചു കൂടെയാണ് ഭാഗത്താണ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് മുതദേഹം ഇവിടെ നിന്ന് നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ബിജുവിന്റെ അമ്മ സതി(80) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2022 ൽ മരണപ്പെടുകയായിരുന്നു.അമ്മ വീണു പരിക്കുപറ്റിയതാണ് എന്നാണ് ബിജു ആശുപത്രിയില്‍ പറഞ്ഞിരുന്നത്.തുടര്‍ന്ന് മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയം പോലീസിന് സംശയം തോന്നുകയും, മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുകയുമായിരുന്നു.പോസ്റ്റ്മോർട്ടം പരിശോധനയിൽ സതിയുടെ നെഞ്ചിലും മുഖത്തും പറ്റിയ സാരമായ പരിക്കാണ് മരണ കാരണം എന്ന് ആശുപത്രി അധികൃതര്‍ പറയുകയും. ഇതിനെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ മകനായ ബിജു നവംബർ ഇരുപതിന് അമ്മയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് അമ്മയുടെ നെഞ്ചിലും മുഖത്തും ചവിട്ടുകയായിരുന്നു എന്ന് കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.