മഞ്ചക്കുഴി : മഞ്ചക്കുഴി – തമ്പലക്കാട് റോഡിൽ പൊതുകത്ത് റബ്ബർ പാൽകയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു. തമ്പലക്കാട് ആർ.കെ റണ്ടേഴ്സിൽ നിന്നും അമോണിയ ചേർന്ന റബ്ബർ പാൽ കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ഇന്നലെ രാത്രി 10.15 ഓടുകൂടിയായിരുന്നു അപകടം.
തോട്ടിൽ നിന്നും വേസ്റ്റ് ഒഴുകി സമീപത്തെ കിണറുകളും മീനച്ചിൽ തോടും മലിനമായി. പുഴയിലെ മീനുകൾ മുഴുവൻ ചത്തു. ഇന്ന് ഒരു ദിവസത്തേയ്ക്ക് ഈ തോടിൻ്റെ പരിസരത്ത് ഉള്ള കിണറുകളിൽ നിന്നും ആരും വെള്ളം പമ്പ് ചെയ്യാൻ പാടില്ല എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കിണറ്റിലെ വെള്ളത്തിന് നിറം മാറ്റമോ ഗന്ധമോ അനുഭവപ്പെട്ടെങ്കിൽ കിണർ ശുദ്ധിയാക്കുകയും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കുകയും ചെയ്യണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
KL 11 BN 1251 എന്ന നമ്പറിൽ ഉള്ള വാഹനം ആണ് മറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവർ അഷറഫിന് നിസ്സാര പരിക്കേറ്റു.
കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സംഭവ സ്ഥലത്തു തന്നെയുണ്ട് . ക്രെയ്ൻ എത്തിയിട്ടുണ്ട്. വാഹനം ഉയർത്തിയാൽ മാത്രമേ ലീക്കേജ് എവിടെ നിന്നുമാണെന്ന് അറിയാൻ സാധിക്കുകയുള്ളു. അതിനു വേണ്ട സജീകരണങ്ങൾ ഫയർ ഫോഴ്സ് സ്വീകരിച്ചുവെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചിട്ടുണ്ട്.