അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ; നടൻ ശ്രീനാഥ് ഭാസിയുടെ രക്തസാമ്പിൾ പരിശോധിക്കും

കൊച്ചി: സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന അവതാരകയുടെ പരാതിയില്‍ ശ്രീനാഥ്‌ ഭാസിക്കെതിരെ നടപടി കടുപ്പിച്ച്‌ പൊലീസ്.അഭിമുഖത്തിന് വരുമ്പോള്‍ ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നത് സംബന്ധിച്ച്‌ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ചോദ്യംചെയ്യലിനിടെ ശ്രീനാഥ്‌ ഭാസിയുടെ രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇത് വിദഗ്ധ പരിശോധനക്ക് അയക്കും.

Advertisements

അതേസമയം, ഇന്റര്‍വ്യൂ സംഘടിപ്പിച്ച ഹോട്ടലിലെ ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നേരത്തെ പരാതിയില്‍ അവതാരകയുടെ മൊഴി രേഖപ്പെടുത്തിയ മരട് പോലീസ് ഇന്നലെ ശ്രീനാഥ്‌ ഭാസിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി, തുടർന്ന് സ്റ്റേഷന്‍ ജാമ്യത്തിലാണ് നടനെ വിട്ട് അയച്ചത്.

Hot Topics

Related Articles