ആനിക്കാട് സെൻ്റ് തോമസ് ഹൈസ്ക്കൂൾ 1977 – 78 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമം ഓർമ്മചെപ്പ് നടത്തി

പള്ളിക്കത്തോട് : ആനിക്കാട് സെൻ്റ് തോമസ് ഹൈസ്ക്കൂൾ 1977 – 78 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമം ഓർമ്മചെപ്പ് – 24 സ്കൂളിൽ നടത്തി . കേരള കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ പ്രസന്നൻ ആനിക്കാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. ഗീതാഭായ് അധ്യക്ഷത വഹിച്ചു. ബസേലിയസ് കോളജ് മുൻ സംസ്കൃത വിഭാഗം മേധാവി ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു. പ്രഫ. സി. എൻ . പുരുഷോത്തമൻ നമ്പൂതിരി, റിട്ട. ഹെഡ്മാസ്റ്റർ സി.എം. മാത്തുക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോമോൾ മാത്യു , മാർ സ്ലീവാ മെഡിസിറ്റി അസി. മാനേജർ അനീഷ് ആനിക്കാട് സംഗമം കോ ഓർഡിനേറ്റർ ജോബോയ് കുഴിവേലിൽ , ജയ വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles