ജ്യോതി ജീവ പൂർണ്ണ ട്രസ്റ്റ് അർച്ചന വിമൻസ് സെന്റർ ഏറ്റുമാനൂർ *Give to Gain”*  മാർച്ച് ആറിന് തിരുനക്കര മൈതാനത്ത്; വനിതാ ദിനാഘോഷം  കേരള റബ്ബർ ലിമിറ്റഡ് ചെയർപേഴ്സൺ & മാനേജിംഗ് ഡയറക്ടർ ഷീലാ തോമസ് ഉദ്ഘാടനം ചെയ്യും; മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം തെള്ളകം ഹാങ്ങ്ഔട്ട് ആൻ്റ് പ്ലേ വേൾഡ് എം. ഡി ചിനു മാത്യുവിന് സമ്മാനിക്കും 

കോട്ടയം: ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഒ.എം.എം.ഐ) സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹ്യക്ഷേമ വിഭാഗമായ ജ്യോതി ജീവ പൂർണ്ണ ട്രസ്റ്റ് അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ, വനിതാദിനാഘോഷം മാർച്ച് ആറ് വെള്ളിയാഴ്ച തിരുനക്കര മൈതാനത്ത് നടക്കും. വനിതാദിന ആഘോഷ പരിപാടികൾ മാർച്ച് ആറാം തീയതി വെള്ളിയാഴ്ച രാവിലെ 9ന് തിരുനക്കര മൈതാനത്ത് ആരംഭിക്കും.

Advertisements

വിവിധ കോളേജിൽ നിന്ന് പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വനിതാദിനത്തിന്റെ തീം ഉൾക്കൊണ്ട് പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിക്കും. സഞ്ജീവന ടി.ജി ട്രാൻസ്) ക്ലാസിക്കൽ ഡാൻസ് അവതരിപ്പിക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന വനിതാദിന പൊതുസമ്മേളനം കേരള റബ്ബർ ലിമിറ്റഡ് ചെയർപേഴ്സൺ & മാനേജിംഗ് ഡയറക്ടർ,  റബർ ബോർഡ് മിനിസ്ട്രി ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി മുൻ ചെയർപേഴ്സൺ ഷീല തോമസ് ഉദ്ഘാടനം ചെയ്യും. അർച്ചന വിമൻസ് സെന്റർ ഡയറക്ടർ മിസ് ത്രേസ്യാമ്മ മാത്യു പൊതുസമ്മേളനത്തിന് അധ്യക്ഷത വഹിക്കും. വനിതാ എഡിറ്റോറിയൽ കോഓർഡിനേറ്റർ സീന ടോണി വനിതാദിന സന്ദേശം നൽകും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ് സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടന കർമ്മം നിർവഹിക്കും.  കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി സന്തോഷ് കുമാർ ക്ലസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സി.ബി.സി.ഐ അവാർഡ് ജേതാവായ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ റവ. ഫാ.മൈക്കിൾ വെട്ടിക്കാട്ട്,  മികച്ച സംരംഭകയായ ഹാങ്ങ് ഔട്ട് ആൻ്റ് പ്ലേവേൾഡ്  എം. ഡി ചിനു മാത്യു,  മികച്ച ക്ഷീര കർഷകയായി ശ്രേയ എ. എൻ, ട്രാൻസ് സഞ്ജീവന എം.ജി എന്നിവരെ ആദരിക്കും. പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ്  കമ്മിറ്റി ചെയർപേഴ്സൺ ആശാ ജോയി, കോട്ടയം മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ഷീബ പൊന്നൻ,  വികസനകാര്യ കലാ-കായിക കാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ,  കോട്ടയം ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശരണ്യ വി. എസ് എന്നിവർ സംസാരിക്കും. 12 ന് സ്ത്രീ നീതി, തുല്യത, പദവി തുടങ്ങിയവയെ ആധികാരികമാക്കി തിരുവനന്തപുരം ഓർഗാനിക് തിയറ്റർ അവതരിപ്പിക്കുന്ന ” *കടമ്പനാറ് കാത്തവൾ”* എന്ന നാടകം അരങ്ങേറും. നാടകത്തിന്റെ അവലോകനം മലയാള മനോരമ കോട്ടയം ബ്യൂറോ സ്റ്റാഫ് ആത്മജ വർമ്മ തമ്പുരാൻ വർണ്ണതമ്പുരാൻ നടത്തും. 

തുടർന്ന് നാടകത്തിലുള്ള അംഗങ്ങളെ ആദരിക്കുന്നു.  ഗാർഹിക അതിക്രമങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ – വിശദീകരണവും- പ്രതിജ്ഞയും നൽകുന്നത്  ഗാർഹിക പീഡന പ്രതിരോധ സമിതി സ്റ്റേറ്റ് കൺവീനർ മേഴ്സി അലക്സാണ്ടർ ആയിരിക്കും. കാർഷിക മേഖലയിലെ സ്ത്രീശക്തിയും, സ്ത്രീ സുരക്ഷാ, തുല്യതാ, പദവി, അവകാശം, സ്വാതന്ത്ര്യം തുടങ്ങിയവയും മുൻനിർത്തി തിരുവനന്തപുരം ഓർഗാനിക് തിയറ്റർ അവതരിപ്പിക്കുന്ന

*”കടമ്പനാറ് കാത്തവൾ* “എന്ന നാടകം, സഞ്ജീവന എൻ. ജി അവതരിപ്പിക്കുന്ന കലാവിരുന്ന്, വനിതാ സംരംഭകരുടെ നേതൃത്വത്തിലുള്ള വിപണന സ്റ്റാളുകൾ,  പൊതുസമ്മേളനം, വിവിധങ്ങളായ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ആദരിക്കൽ തുടങ്ങിയവ നടക്കും. ജനപ്രതിനിധികൾ, ജൻഡർ ആക്ടിവിസ്റ്റുകൾ,  ഉദ്യോഗസ്ഥ പ്രമുഖർ  സാമൂഹിക -സാംസ്കാരിക- സാമുദായിക നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും. മിസ് ആനി ജോസഫ്,  മിസ് മറിയാമ്മ കെ. ജോസഫ്,  ആഷാ കിരൺ, പോൾസൺ കൊട്ടാരത്തിൽ, ജയിനമ്മ ഷിബു, ഷൈനി ജോഷി,  ശ്രുതിമോൾ വി.എസ്, അഡ്വ. സിസ്റ്റർ റെജി അഗസ്റ്റിൻ, സിസ്റ്റർ മനീഷ അഴകത്ത്, ടീനു ഫ്രാൻസിസ്, രേഷ്മ രാമചന്ദ്രൻ, ജിബിൻ ജോഷി, ആഷാ വർഗീസ്,  ജോയിസ് മാത്യു, ജിജി ഗ്ലാഡി,  പ്രഭാമോൾ കെ. എം, ദേവിക നായർ,  റെജീന ഷിനാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. മിസ് ത്രേസ്യാമ്മ മാത്യു, ആഷാ കിരൺ, പോൾസൺ കൊട്ടാരത്തിൽ, ശ്രുതിമോൾ വി.എസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles