ദുബായ്: ട്വന്റി 20 മത്സരത്തിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തിനൊടുവിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് പാക്കിസ്ഥാൻ ഏഷ്യാക്കപ്പ് ഫൈനലിൽ. നിർണ്ണായകമായ അവസാന സൂപ്പർ ഫോർ മത്സരത്തിൽ 11 റണ്ണിനാണ് പാക്കിസ്ഥാൻ ബംഗ്ലാദേശിനെ വീഴ്ത്തിയത്. ഇതോടെ ഫൈനലിൽ പാക്കിസ്ഥാൻ ഇന്ത്യയെ നേരിടും. പാക്കിസ്ഥാൻ – 135-8. ബംഗ്ലാദേശ് – 124-9.
ടോസ് നഷ്്ടമായി ബാറ്റിംങിന് ഇറങ്ങേണ്ടി വന്ന പാക്കിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. അഞ്ച് റണ്ണിനിടെ ഓപ്പണർ ഫർഹാൻ (4) അടക്കം രണ്ട് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാൻ ഒരു ഘട്ടത്തിൽ 33 ന് നാല് എന്ന നിലയിൽ തകർന്നടിഞ്ഞിരുന്നു. 71 ന് ആറ് എന്ന നിലയിൽ നൂറ് കടക്കുമോ എന്നറിയാതെ വിഷമിച്ചു നിന്ന പാക്കിസ്ഥാനെ 120 ന് എട്ട് നിലയിൽ എത്തിച്ചത് വാലറ്റത്തിന്റെ പോരാട്ടമാണ്. ഫക്കർ സമാൻ (13), സൽമാൻ ആഗ (19), മുഹമ്മദ് ഹാരീസ് (31), ഷഹീൻ ഷാ അഫ്രീദി (19), മുഹമ്മദ് നവാസ് (25) , ഫർഹീൻ അഷറഫ് (14) എന്നിവരാണ് പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. ബംഗ്ലാദേശിന് വേണ്ടി ടസ്‌കിൻ അഹമ്മദ് മൂന്നും, റാഷിദ് ഹൊസൈനും, മെഹദി ഹസനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മുഷ്ഫിക്കർ റഹ്മാനാണ് ഒരു വിക്കറ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ ബംഗ്ലാദേശിനെ കൃത്യമായ ഇടവേളകളിൽ പിടിച്ച് കെട്ടിയാണ് പാക്കിസ്ഥാൻ 11 റണ്ണിന്റെ വിജയം സ്വന്തമാക്കിയത്. സെയ്ഫ് ഹസൻ (18), ഷമീം ഹൊസൈൻ (30), നൂറുൽ ഹസൻ (16) എന്നിവർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. റിഷാദ് ഹൊസൈൻ ഒരറ്റത്ത് 16 റണ്ണുമായി പുറത്താകാതെ നിന്നത് തോൽവിയുടെ ഭാരം കുറച്ചു. പാക്കിസ്ഥാന് വേണ്ടി പേസർമാരായ അഫ്രീദിയും, ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വിതം വീഴ്ത്തി. സയിം അയൂബ് രണ്ടും, മുഹമ്മദ് നവാസ് ഒരു വിക്കറ്റും നേടി.


