വല്യാട് : ഡ്രീം ക്യാച്ചേഴ്‌സ് ആർട്‌സ് & സ്പോർട്‌സ് ക്ലബ്, വല്യാടിൻ്റെ നേതൃത്വത്തിൽ അയ്‌മനം ജലോത്സവം 2025 ഒക്ടോബർ അഞ്ച് ഞായറാഴ്‌ച ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. കോട്ടയം എംപി അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.
പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മത്സര വള്ളംകളിയിൽ വിജയികളാകുന്നവർക്കുള്ള സമ്മാനദാനം കോട്ടയം ഡിവൈഎസ്പി അരുൺ കെഎസ് നിർവഹിക്കും. എല്ലാ ജലോത്സവ പ്രേമികളെയും ഐക്കരശാലിൽ പാലത്തിനു സമീപം മീനച്ചിലാറിന്റെ കരയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
Advertisements


