കൊച്ചി : ജൂൺ 8 തിങ്കളാഴ്ച മുതൽ ആഭരണങ്ങളുടെ ഫോട്ടോയും തൂക്കവും അപ്ലോഡ് ചെയ്യണമെന്ന് നിർബന്ധമാക്കുന്നതായുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ പ്രധാന പ്രഖ്യാപനങ്ങൾ പുറത്ത് വന്നു. ജൂൺ 15 മുതൽ മൈക്രോബാലൻസ് ഓട്ടോമാറ്റിക് ഇന്റഗ്രേഷൻ നിർബന്ധമാക്കുന്നതിനും തീരുമാനമായി. ബി ഐ എസ് ഹാൾ മാർക്കിംഗ് HUID മുദ്ര പതിപ്പിച്ച ആഭരണങ്ങൾ ട്രാക്ക് ചെയ്യുമ്പോൾ ഇത്രയും ഡീറ്റെയിൽസ് ആണ് ഇപ്പോൾ കിട്ടുന്നത്.
ഇനി ആഭരണത്തിന്റെ ഫോട്ടോയും തൂക്കവും കൂടി കിട്ടുമെന്നാണ് പുതിയ അപ്ഡേറ്റ്.
സ്വർണ്ണ പരിശുദ്ധി: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ എച്ച് യു ഐ ഡി പരിശുദ്ധി രേഖപ്പെടുത്തിയ സ്വർണാഭരണങ്ങളുടെ ഫോട്ടോയും തൂക്കവും രേഖപ്പെടുത്തണമെന്ന ഏറ്റവും പുതിയ നിർദ്ദേശം ജൂൺ 8 മുതൽ പ്രാബല്യത്തിൽ വരും.
ഹാൾമാർക്ക് എച്ച് യു ഐ ഡി മുദ്ര ചെയ്ത ആഭരണങ്ങൾ വിൽക്കുന്ന സ്വർണ്ണ വ്യാപാരശാലകളുടെ പേര് രജിസ്ട്രേഷൻ നമ്പർ വിലാസം തുടങ്ങിയവയും, ഹാൾമാർക്ക് ചെയ്ത സെന്ററുകളുടെ പേരും വിലാസവും, വള,മാല, മോതിരം തുടങ്ങിയ ആഭരണങ്ങളുടെ പേരും, പരിശുദ്ധിയും മാത്രമായിരുന്നു ആഭരണങ്ങളിൽ മുദ്ര ചെയ്യപ്പെട്ടിട്ടുള്ള എച്ച് യു ഐ ഡി നമ്പർ ബി ഐ എസ് കെയർ ആപ്പിൽ ട്രാക്ക് ചെയ്ത് പരിശോദിച്ചാൽ ലഭ്യമായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ജൂൺ 8 മുതൽ ആഭരണങ്ങളുടെ ഫോട്ടോയും തൂക്കവും രേഖപ്പെടുത്തണമെന്ന് നിർദ്ദേശമാണ് വന്നിട്ടുള്ളത്. ജൂൺ 8 മുതൽ രാജ്യത്തെമ്പാടുമുള്ള ഹാൾമാർക്കിംഗ് സെന്ററുകൾ ആണ് ആഭരണങ്ങളിൽ പരിശുദ്ധിയുടെ മുദ്ര രേഖപ്പെടുത്തുമ്പോൾ ഫോട്ടോയും തൂക്കവും കൂടി അപ്ഡേറ്റ് ചെയ്യപ്പെടേണ്ടത്.
ഇത് ആഭരണങ്ങൾ വ്യാജമായി നിർമ്മിക്കപ്പെടാതിരിക്കാൻ സഹായിക്കും.
ജൂൺ 15 മുതൽ എല്ലാ ആഭരണങ്ങളും ഫോട്ടോ ഡിസൈനൊപ്പം മൈക്രോ ബാലൻസ് ചെയ്യപ്പെടും. ഒരു മില്ലിഗ്രാം തൂക്കം വരെ രേഖപ്പെടുത്തുo.
രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 25 ഹാൾ മാർക്കിംഗ് കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മൈക്രോ ബാലൻസിംഗ് പൈലറ്റ് പദ്ധതിയായി നടപ്പാക്കുന്നതാണ്.
ഒരു ദിവസം 250 മുതൽ 300 വരെ ആഭരണങ്ങളിൽ എച്ച് യു ഐ ഡി മുദ്ര രേഖപ്പെടുത്താൻ ഹാൾമാർക്കിങ് സെന്ററുകൾക്ക് കഴിയും.
പുതിയ നിബന്ധനകൾ വരുന്നതോടെ ഓരോ ആഭരണങ്ങളിലും പതിക്കുന്ന 6 അക്ക ആൽഫ ന്യൂമറിക് നമ്പറുകൾ വ്യാജമായി നിർമ്മിക്കുന്ന ആഭരണങ്ങൾക്കോ, അനുകരണങ്ങൾക്കോ ഉപയോഗിക്കാൻ കഴിയില്ല.
ഹാൾ മാർക്കിംഗ് സെന്ററുകൾക്ക് ഇത് സംബന്ധിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നിർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്ന് ഹാൾ മാർക്കിംഗ് സെന്റർ ഉടമകൾ പറയുന്നു.
പുതിയ നിർദ്ദേശം നടപ്പാക്കുമ്പോൾ ഹാൾ മാർകിങ് സെന്ററുകളിൽ 100 ആഭരണങ്ങളുമായി എത്തുന്ന ഒരാൾക്ക്
അത് മുഴുവൻ സിസ്റ്റത്തിൽ അപ്ലോഡ് ചെയ്തതിനു ശേഷം മാത്രമേ പുറത്തിറങ്ങാൻ കഴിയു.
പുതിയ നിബന്ധനകൾ എല്ലാം ഹാൾമാർക്കിങ് സെന്ററുകൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. 300 ആഭരണങ്ങൾ ഒരു ദിവസം ഹാൾമാർക്ക് ചെയ്താൽ ഹാൾമാർക്കിങ് സെന്ററിൽ കൂടുതൽ നഷ്ടത്തിലേക്ക് പോകുമെന്നുമാണ് ഹാൾ മാർക്കിംഗ് സെന്റർ ഉടമകൾ പറയുന്നത്.
കൂടുതൽ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നതോടെ എച്ച് യു ഐഡി വ്യാപാരികൾക്ക് വലിയ ഭാരമായി മാറുകയാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു.


