കടുത്തുരുത്തി: സഭയ്ക്കകത്തും പുറത്തും മോൻസ് ജോസഫിനു കടുത്തുരുത്തിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മാത്രമേയുള്ളുവെന്നും ഈ പോസിറ്റീവ് നിലപാട് എല്ലാ ജനപ്രതിനിധികൾ ക്കും മാതൃകയാണെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ 25 വർ ഷം പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിനു യുഡിഎ ഫ് നിയോജകമണ്ഡലം കമ്മിറ്റി കടുത്തുരുത്തി ഗൗരി ശങ്കരം ആഡിറ്റോറിയത്തിൽ നൽകിയ അനുമോദനസമ്മേളന വും സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. കടുത്തുരുത്തിയുടെ അനുഗ്രഹമാണു മോൻസ് എന്നും തിരുവഞ്ചുർ പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡ ലം ചെയർമാൻ ലൂക്കോസ് മാക്കിയിൽ അധ്യക്ഷത വഹിച്ചയോഗത്തിൽ ജസ്റ്റിസ് സിറിയക് ജോസഫ് മോൻസ് ജോസഫിനെ പൊന്നാ ടയണിയിച്ചു.
കെ.ഫ്രാൻസിസ്
ജോർജ് എംപി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ് മോൻ മുണ്ടക്കൽ, ആൻ മരിയ ജോർജ്,വലിയ പള്ളി വികാരി ഫാ. ജോൺസൺ നീലനി രപ്പേൽ, ജാൻസ് കുന്നപ്പിള്ളി, മാഞ്ഞൂർ മോഹൻകുമാർ, ജയിംസ് പുല്ലാപ്പ ള്ളി, പ്രമോദ് കടന്തേരി, സുനു ജോർജ്, ജോസ്മോൻ മുണ്ടയ്ക്കൽ, തോമസ് കണ്ണന്തറ, , എം.എൻ. ദിവാകരൻ നായർ, സ്റ്റീഫൻ പാറാവേലി, റോയി ജോർജ്, വിവിധ സാമുദായിക സംഘടനകളെ പ്രതി നിധികൾ, കടകഘക്ഷി നേതാക്കൾ തുടങ്ങി യവർ പ്രസംഗിച്ചു.


