അതിരമ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥ : കോൺഗ്രസ് പ്രതിക്ഷേധ ധർണയും യോഗവും നടത്തി 

അതിരമ്പുഴ: അതിരമ്പുഴ പ്രാഥമിക  ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി യുടെ അഭിമുഖ്യത്തിൽ- മുഴുവൻ സമയവും ഡോക്ടർന്മാരുടെ സേവനം ലഭ്യമാക്കുക,എക്സറെ യൂണിറ്റ്  കാര്യക്ഷമമാക്കുക, അവശ്യമായ മരുന്നുകളുടെ കുറവ് പരിഹരിക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിക്ഷേധ ധർണ്ണയും യോഗവും നടത്തി.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കര ക്കുഴിയുടെ അധ്യക്ഷതയിൽ കെ.പി.സി. സി. രാഷ്ട്രീയ കാര്യസമിതി അംഗം കെ. സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ,പി. വി.മൈക്കിൾ,ടി. എസ്‌.അൻസാരി. കെ.ജി. ഹരിദാസ്,റോയി കല്ലുങ്കൽ, ബിജു വലിയ മല, രാജു ഞർലിക്കോട്ടി ൽ,ടോം പണ്ടാരക്കളം, ജോയി വേങ്ങചുവട്ടിൽ, ജോജോ ആട്ടയിൽ, മഹേഷ്‌ രാജ ൻ,രാജമ്മ തങ്കച്ചൻ,ശങ്കര നാരായണൻനായർ ,രജിത ഹരികുമാർ,മത്തായി കുഞ്ഞു കല്ലുവെട്ടാ ൻകുഴി,ഹരി പ്രകാശ്,ഓമന സജി, ,ജോജോ ജോ പുന്നക്ക പ്പള്ളി ലിസി ദേവസ്യ,ഉലഹന്നാൻ നാരായണ വേലി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles