ആത്മ സിംഫണി: ലോക സംഗീത ദിനാഘോഷം ഇന്ന് സമാപിക്കും

കോട്ടയം: ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തീയറ്റർ ആന്റ് മ്യൂസിക് ആത്മയുടെ ലോക സംഗീത ദിനാഘോഷം ഇന്ന് സമാപിക്കും. കോട്ടയം വൈഎംസിഎ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. സമാപന സമ്മേളനം ജൂൺ 21 തിങ്കളാഴ്ച വൈകിട്ട് ആറു മണിയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകൻ കൈലാസ്‌നാഥ് യോഗത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വൈകിട്ട് 6.15 ന് ഹിന്ദുസ്ഥാനി സംഗീത സദസ് അരങ്ങേറും. രത്‌നശ്രീ അയ്യർ തലബയിലും, റിസൺ ഫ്‌ളൂട്ടിലും, ഹരിദാസ് അലങ്കോട് സന്തൂറിലും വാദ്യമേളം തീർക്കും.

Advertisements

Hot Topics

Related Articles