നാൽപത്തഞ്ച് വർഷം നീളുന്ന അതിര്‍ത്തി തര്‍ക്കം വീണ്ടും പൊട്ടിപ്പുറപ്പെട്ടു; താമരശ്ശേരിയില്‍ എഴുപത്തിരണ്ടുകാരന് തൊഴിലുറപ്പ് ജോലിക്കിടെ മര്‍ദ്ദനം

കോഴിക്കോട്: താമരശ്ശേരി തച്ചംപൊയിലില്‍ തൊഴിലുറപ്പ് ജോലിക്കെത്തിയ വയോധികന് നേരെ ക്രൂരമര്‍ദ്ദനം. പുളിയാറ ചാലില്‍ സ്വദേശി മൊയ്തീന്‍കോയ (72)യ്ക്കാണ് മര്‍ദ്ദനമേറ്റത്. അയല്‍വാസിയായിരുന്ന അസീസ് ഹാജിയാണ് ആക്രമിച്ചത്.സംഭവം ചൊവ്വാഴ്ച രാവിലെ 9.30-ഓടെയായിരുന്നു. 45 വര്‍ഷം മുന്‍പ് മൊയ്തീന്‍കോയയും അന്ന് അയല്‍വാസിയായിരുന്ന അസീസ് ഹാജിയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്നതായും നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം തീര്‍ത്തിരുന്നതായും അറിയുന്നു. പിന്നീട് അസീസ് ഹാജി സ്ഥലത്ത് നിന്ന് മാറി താമസം ആരംഭിച്ചു.തിങ്കളാഴ്ച തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മൊയ്തീന്‍കോയ അസീസ് ഹാജിയുടെ പറമ്പില്‍ ജോലിക്ക് എത്തിയിരുന്നു. എന്നാല്‍ ഇത് അറിഞ്ഞ അസീസ് ഹാജി തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള സുഹറയെ വിളിച്ച് മൊയ്തീന്‍കോയയെ തന്റെ പറമ്പില്‍ ജോലിക്കു പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു.

Advertisements

തുടര്‍ന്ന് ചൊവ്വാഴ്ച മൊയ്തീന്‍കോയയെ മറ്റൊരു സ്ഥലത്തേക്ക് നിയോഗിച്ചു.ഇതിനിടെ, റോഡില്‍ കാത്തുനിന്നിരുന്ന അസീസ് ഹാജി മൊയ്തീന്‍കോയയെ വിളിച്ചു വരുത്തി നിലത്തിട്ടിട്ട് വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സ്ത്രീകളടക്കമുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍ ഇടപെട്ടാണ് ആക്രമണം അവസാനിപ്പിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ എത്തി പരിക്കേറ്റ മൊയ്തീന്‍കോയയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles