കേരള വനിതാ കമ്മിഷൻ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; മാതൃഭൂമി ക്യാമറാമാൻ ടി.കെ ജോമിനും, മനോരമ ഫോട്ടോ ഗ്രാഫർ റിജോ ജോസഫിനും പുരസ്‌കാരം

തിരുവനന്തപുരം: കേരള വനിതാ കമ്മിഷൻ മാധ്യമ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. കേരള വനിതാ കമ്മിഷൻ, 2021-ലെ മാധ്യമ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. മികച്ച അച്ചടി മാധ്യമ റിപ്പോർട്ടിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി തൃശ്ശൂർ ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം.ബി.ബാബു അർഹനായി.

Advertisements

മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ പെൺപെരുമ എന്ന റിപ്പോർട്ടിനാണ് പുരസ്‌കാരം. മികച്ച അച്ചടി മാധ്യമ ഫീച്ചർ വിഭാഗത്തിൽ മലയാള മനോരമ കോട്ടയം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ സന്ധ്യ ഗ്രേസ് അർഹയായി. ജാൻസൻസ് എന്ന അപൂർവ രോഗത്തിനോടു പൊരുതി നേട്ടങ്ങൾ കൈവരിച്ച നീന എന്ന സ്ത്രീയെക്കുറിച്ച് നീന, നീണ്ടൊരു പോരാട്ടത്തിന്റെ പേര് എന്ന ഫീച്ചറിനാണ് പുരസ്‌കാരം.

റിജോ ജോസഫ്
സന്ധ്യ ഗ്രേസ്
എം.ബി.ബാബു

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരത്തിന് മലയാള മനോരമ കോട്ടയം യൂണിറ്റിലെ പിക്ചർ എഡിറ്റർ റിജോ ജോസഫ് അർഹനായി. സാക്ഷരതാ പരീക്ഷയിൽ കണക്കിന് ഫുൾ മാർക്കാണെന്ന കേട്ട വൃദ്ധയായ പഠിതാവിന്റെ ആഹ്ലാദത്തോടെയുള്ള മുഖഭാവം ഒപ്പിയെടുത്തതിനാണ് പുരസ്‌കാരം. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് കോഴിക്കോട് റിപ്പോർട്ടർ സി. വിപിൻ, മികച്ച വീഡിയോഗ്രഫിക്കുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് കോഴിക്കോട് യൂണിറ്റിലെ കാമറാമാൻ ടി.കെ. ജോം എന്നിവർ അർഹരായി.

പ്രതിസന്ധിയിൽ പതറാതെ ഇലക്ട്രിക്ക് വീൽചെയറിൽ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഭിന്നശേഷിക്കാരിയായ നൂർജഹാനെ കുറിച്ചുള്ള റിപ്പോർട്ടും അതിന്റെ തന്നെ ദൃശ്യാവിഷ്‌കാരവുമാണ് ഇരുവരെയും പുരസ്‌കാരത്തിന് അർഹരാക്കിയത്. മികച്ച ദൃശ്യമാധ്യമ ഫീച്ചറിനുള്ള പുരസ്‌കാരം മനോരമ ന്യൂസിലെ അനൂബ് ശ്രീധരനും (വോളിബോൾ രംഗത്തെ നാമക്കുഴി സിസ്റ്റേഴ്സ്) അർഹരായി.

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സി.എസ്.വെങ്കിടേശ്വരൻ, മുൻ മാധ്യമപ്രവർത്തകയും ഗുരുവായൂർ ശ്രീകൃഷ്ണാ കോളജ് മലയാളം അസിസ്റ്റന്റ് പ്രഫസ്സറുമായ എം.എസ്. ശ്രീകല, എന്നിവരടങ്ങിയ രണ്ടംഗ ജൂറിയാണ് വിധിനിർണയം നടത്തിയത്. പ്രമുഖ ഫോട്ടോഗ്രഫറായ പി. മുസ്തഫ, ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രഫർ വി. വിനോദ് എന്നിവരടങ്ങിയ ജൂറി ഫോട്ടോഗ്രഫി വിഭാഗത്തിലും വിധിനിർണയം നടത്തി.

മെമന്റോയും 20,000 രൂപ സമ്മാനത്തുകയും അടങ്ങുന്നതാണ് പുരസ്‌കാരം. വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് മാർച്ച ആറിന് കമ്മിഷൻ കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Hot Topics

Related Articles