പാലക്കാട് മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവ് മലകയറി മുകളിലെത്തി; ആരോഗ്യ സ്ഥിതി പ്രതീക്ഷാ നിർഭരം; ബാബു പൂർണ ആരോഗ്യവാനെന്നും റിപ്പോർട്ട്; മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ കരസേന പുറത്തെത്തിച്ചു

മലമ്പുഴ: ഇരുപത് മണിക്കൂർ നീണ്ടു നിന്ന രക്ഷാ ദൗത്യത്തിലൂടെ പാലക്കാട് മലമ്പുഴ ചിരാത് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. ബാബുവിനെ ഊട്ടിയിലെ വെല്ലിംങ്ടണ്ണിൽ നിന്നുള്ള കരസേനാ സംഘമാണ് ബാബുവിനെ രക്ഷിച്ച് കരയിൽ എത്തിച്ചത്. ഇരുപത് മണിക്കൂർ നീണ്ടു നിന്ന രക്ഷാദൗത്യത്തിന് ഒടുവിലാണ് ബാബുവിനെ മലയിടുക്കിയിൽ നിന്നും പുറത്തെത്തിച്ചിരിക്കുന്നത്. ഇതോടെ സൗന്യത്തിന്റെ രക്ഷാദൗത്യമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്. ബാബുവിനെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം ഇദ്ദേഹത്തിന്റെ ാരോഗ്യ സ്ഥിതി പ്രതീക്ഷാ ജനകമാണ് എന്നും പറയുന്നു. ബാബുവിനെ ഇനി മലമടക്കിൽ നിന്നും എങ്ങിനെയാണ് പുറത്തെത്തിക്കുന്നത് എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. കാലിനു പരിക്കേറ്റതിനാൽ ബാബുവിനെ പുറത്ത് എത്തിക്കുന്നതിനു എയർലിഫ്റ്റിംങ് ഉപയോഗിക്കുമോ എന്നാണ് ആലോചിക്കുന്നത്.

Advertisements

കഴിഞ്ഞ നാൽപത് മണിക്കൂറോളമായി മലയിടുക്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ബാബു. ഇവിടെ എത്തിയ കരസേനയിലെ സൈനികരാണ് ബാബുവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്. ബാബുവിരിക്കുന്ന മലയിടുക്കിലേയ്ക്കു സൈനികൻ റോപ്പിൽ തൂങ്ങിക്കയറുകയായിരുന്നു. തുടർന്നു രക്ഷാ ഉപകരണങ്ങൾ ധരിപ്പിച്ച ശേഷം ബാബുവിനെ ഇവിടെ നിന്നും കയറിൽ തൂക്കി ചിരാത് മലയുടെ മുകളിൽ എത്തിച്ചു. തുടർന്നാണ്, ബാബുവിനെ രക്ഷിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരസേനയുടെ ദൗത്യസംഘത്തിന്റെ നേതൃത്വത്തിലാണ് ബാബുവിനെ മലയിടുക്കിൽ നിന്നും രക്ഷിച്ചത്. തുടർന്ന് സാഹസികമായി ബാബുവിനെ പുറത്ത് എത്തിക്കുകയായിരുന്നു. വെള്ളവും ഭക്ഷണവും മരുന്നും അടങ്ങിയ കിറ്റ് ആദ്യം ദൗത്യസംഘത്തിലെ അംഗം ബാബുവിന് കൈമാറി. തുടർന്നു, ബാബുവിനെ മലമടക്കിൽ നിന്നും രക്ഷപെടുത്തുന്നതിനു മുന്നോടിയായി തൊപ്പിയും രക്ഷാഉപകരണങ്ങളും ധരിപ്പിച്ചു. തുടർന്നാണ് ബാബുവിനെ പുറത്തേയ്ക്ക് എത്തിക്കുന്നത്. ഊട്ടിയിലെ വെല്ലിംങ്ടണ്ണിലെ സൈനിക സംഘത്തിനൊപ്പം എത്തിയ സൈനികൻ ബാലയാണ് ബാബുവിനെ രക്ഷിക്കാൻ ആദ്യം ഇദ്ദേഹത്തിന് അടുത്തെത്തിയത്.

രണ്ടു ദിവസം മുൻപാണ് ബാബു സുഹൃത്തുക്കൾക്കൊപ്പം ബാബു മലമ്പുഴയിലെ മലകയറാനായി എത്തിയത്. പത്രം ഇടുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയ ബാബു സുഹൃത്തുക്കൾക്കൊപ്പം മലമടക്കിൽ കുടുങ്ങുകയായിരുന്നു. ബാബുവും സുഹൃത്തുക്കളും ചേർന്ന് ആയിരം അടി ഉയരുമുള്ള മലയിലേയ്ക്കു കയറുകയായിരുന്നു. ഇവിടേയ്ക്കു കയറുന്നതിനിടെ സുഹൃത്തുക്കൾ വിശ്രമിക്കുന്നതിനായി ഇരുന്നു. എന്നാൽ, സുഹൃത്തുക്കൾ നിന്ന സ്ഥലത്തു നിന്നും നൂറു മീറ്ററോളം ഉയരത്തിലാണ് ബാബു കയറിയത്. എന്നാൽ, ഇവിടെ നിന്നും തിരികെ ഇറങ്ങുന്നതിനിടെ ബാബുവിന് കാൽ വഴുതുകയായിരുന്നു. തെന്നി വീണ ബാബു കാൽ മുറിഞ്ഞതോടെ മലയിടുക്കിൽ കുടുങ്ങുകയായിരുന്നു.

ഇതിനു ശേഷം താൻ കുടുങ്ങിക്കിടക്കുന്ന ചിത്രം മൊബൈലിൽ പകർത്തിയ ശേഷം സുഹൃത്തുക്കൾക്കും പൊലീസിനു അയച്ചു നൽകി. ഇതോടെയാണ് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞത്. തുടർന്നാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയത്. തുടർന്നു പൊലീസും ജില്ലാ ഭരണകൂടവും ചേർന്നു രക്ഷാപ്രവർത്തനത്തിനായി തയ്യാറെടുക്കുകയായിരുന്നു. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ബാബുവിനെ രക്ഷിക്കുന്നതിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു,. നാൽപ്പത് മണിക്കൂറിനു ശേഷമാണ് ബാബുവിനെ രക്ഷിച്ചത്.

കയർ ഉപയോഗിച്ച് പതിയെ സാഹസികമായി സൈനികൻ ബാല മരുന്നും ഭക്ഷണവും വെള്ളവുമായി ബാബുവിന്റെ അടുത്ത് എത്തുകയായിരുന്നു. തുടർന്നു രക്ഷാ ഉപകരണങ്ങൾ അണിയിച്ച ശേഷം ബാബുവിനെ പുറത്തേയ്ക്ക് എടുക്കുകയായിരുന്നു.

Hot Topics

Related Articles