അനീതിക്കെതിരെ ചോദ്യം ചെയ്താൽ ആക്രമണം;ഇയാളുടെ വീട്ടിൽ അമ്മയും പെങ്ങളുമില്ലേ?-നടൻ ബൈജുവിനെതിരെ ഭാഗ്യലക്ഷ്മിയുടെ രൂക്ഷ വിമർശനം

കൊച്ചി:അതിജീവിതയെ പിന്തുണച്ചതിന് പിന്നാലെ തനിക്കെതിരെയും ഗുരുതരമായ സൈബർ ആക്രമണം നേരിടേണ്ടി വരുന്നതായി നടിയും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇത്തരം ആക്രമണങ്ങളിലൂടെ തങ്ങളെ തളർത്താമെന്ന് ആരും കരുതേണ്ടെന്നും, അവസാനം വരെ അതിജീവിതയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അതേസമയം, തന്നെ അധിക്ഷേപിച്ച നടൻ ബൈജുവിനെതിരെയും ഭാഗ്യലക്ഷ്മി രൂക്ഷ വിമർശനം ഉന്നയിച്ചു. സ്ത്രീകൾക്കെതിരെ പൊതുരംഗത്ത് ഇഷ്ടമുള്ളത് പറയുന്നവരുടെ ഉദ്ദേശം എന്താണെന്ന് ചോദിച്ച ഭാഗ്യലക്ഷ്മി, “ഇയാൾക്കൊക്കെ വീട്ടിൽ അമ്മയില്ലേ, പെങ്ങളില്ലേ, ഭാര്യയില്ലേ, മകളില്ലേ” എന്നും ചോദിച്ചു.

Advertisements

സിനിമാ ലോകത്തുള്ള പ്രമുഖർ പോലും സ്വകാര്യമായി വിളിച്ച് ബൈജുവിന്റെ ഇത്തരം പരാമർശങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ചിലർ സ്ത്രീകൾക്കെതിരെ സംസാരിക്കുന്നതെന്നും, തങ്ങളെ മാനസികമായി തകർക്കാനാണ് ഇത്തരം ആക്രമണങ്ങളെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. സമൂഹത്തോടോ നീതിന്യായ വ്യവസ്ഥയോടോ ചോദ്യം ചോദിക്കുമ്പോൾ കുടുംബ പശ്ചാത്തലം ഉയർത്തിക്കാട്ടുന്നത് എന്തിനാണെന്ന് ചോദിച്ച അവർ, അങ്ങനെയെങ്കിൽ സ്ത്രീകൾക്കെതിരെ സംസാരിക്കുന്നവരുടെ കുടുംബ പശ്ചാത്തലവും പരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞു.നിലവിലെ സാഹചര്യങ്ങളെ മഹാഭാരത യുദ്ധവുമായി ഉപമിച്ച ഭാഗ്യലക്ഷ്മി, അനീതിക്കെതിരെ ചോദ്യം ചെയ്യുന്നവരെ പാണ്ഡവന്മാരെ ആക്രമിക്കുന്നതുപോലെ ആക്രമിക്കുന്ന പ്രവണതയാണ് കാണുന്നതെന്നും, എന്നാൽ തങ്ങൾ പിന്നോട്ടില്ലെന്നും വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമാ രംഗത്ത് പലരും ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്നും, പിന്തുണയുണ്ടെന്ന് പറയുമ്പോഴും അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയത്തിൽ പരസ്യമായി രംഗത്തിറങ്ങാൻ മടിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.ഇതിനിടെ, ചർച്ചയിൽ പങ്കെടുത്ത വിനു കിരിയത്ത് ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തിൽ ഇടപെട്ടു. സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾക്ക് ചെവി കൊടുക്കേണ്ടതില്ലെന്നും, വിധി പറയാനുള്ള അധികാരം കോടതിക്കുമാത്രമാണെന്നും വിനു പറഞ്ഞു. പ്രോസിക്യൂഷൻ പരാജയപ്പെട്ടാൽ മേൽക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.

“നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്ക് ഇതുപോലെ സംഭവിച്ചാൽ നിങ്ങൾ മിണ്ടാതിരിക്കുമോയെന്ന്” ഭാഗ്യലക്ഷ്മി ചോദിച്ചപ്പോൾ, “അങ്ങനെയാണെങ്കിൽ പുരുഷന്മാരെ പൊതുവേദിയിൽ ചീത്ത വിളിക്കാമോ” എന്നായിരുന്നു വിനുവിന്റെ മറുപടി. ഇതോടെ താൻ ഒരിക്കലും ചീത്ത വിളിച്ചിട്ടില്ലെന്നും, ചിലർ അവസരങ്ങൾ പ്രതീക്ഷിച്ചാണെങ്കിൽ കാത്തിരുന്നോളൂ കിട്ടുമെന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി ഫോൺ കട്ട് ചെയ്ത് ചർച്ചയിൽ നിന്ന് പിന്മാറി.

Hot Topics

Related Articles