സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 14ന് തിരിതെളിയും; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂർ:സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 14ന് തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ തിരിതെളിയും.രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ജനുവരി 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും.കലോത്സവത്തിന്റെ ഭാഗമായി മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങിയ ഇനങ്ങൾ പ്രധാന വേദിയിൽ അരങ്ങേറും. .

Advertisements

സംസ്കൃത കലോത്സവം 13-ാം വേദിയായ ജവഹർ ബാലഭവനിലും അറബിക് കലോത്സവം 16, 17-ാം വേദികളായ സിഎംഎസ് എച്ച്‌എസ്‌എസിലും നടക്കും. കലോത്സവത്തോടനുബന്ധിച്ചുള്ള ഭക്ഷണശാല പാലസ് ഗ്രൗണ്ടിൽ പ്രവർത്തിക്കും. രജിസ്ട്രേഷൻ ഗവ. മോഡൽ ബോയ്സ് എച്ച്‌എസ്‌എസിലായിരിക്കും. പ്രോഗ്രാം ഓഫീസ് ഗവ. മോഡൽ ജിവിഎച്ച്‌എസ്‌എസിലാണ് പ്രവർത്തിക്കുക.സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യ രക്ഷാധികാരികളായി മന്ത്രിമാരായ ആർ. ബിന്ദുവും വി. ശിവൻകുട്ടിയും പ്രവർത്തിക്കും. സംഘാടകസമിതി ചെയർമാനായി മന്ത്രി കെ. രാജനെയും പ്രോഗ്രാം കമ്മിറ്റി ചെയർമാനായി എ.സി. മൊയ്തീൻ എംഎൽഎയെയും നിയമിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ. എസ്. കെ. ഉമേഷ് ജനറൽ കോ-ഓർഡിനേറ്ററായി നേതൃത്വം നൽകും.കലോത്സവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. അനിൽ ഗോപൻ തയ്യാറാക്കിയ കലോത്സവ ലോഗോയും മന്ത്രിമാർ ചേർന്ന് പ്രകാശനം ചെയ്തു.

Hot Topics

Related Articles