വൈക്കം: ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ 132ാമത് സാഹിത്യ ചർച്ചയുടെ ഭാഗമായി ബഷീറിൻ്റെ കഥകളെക്കുറിച്ച് ചർച്ച നടത്തി.
തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടന്ന സാഹിത്യ സദസ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. മനുഷ്യത്വത്തിൻ്റെ കഥകൾ പറഞ്ഞ ബഷീർ കഥാപാത്രങ്ങൾക്ക് വിചിത്രമായ പേരുകൾ നൽകി അത്ഭുതപ്പെടുത്തിയെന്നും മോഹൻ ഡി. ബാബു അഭിപ്രായപ്പെട്ടു. സാമൂഹ്യ പ്രവർത്തക ജെസിവർഗീസ് മോഡറേറ്ററായിരുന്നു.എം.കെ. കണ്ണൻ വടകര ബഷീർ കഥയെ ആസ്പദമാക്കി പ്രബന്ധ അവതരണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ സാംസ്കാരിക പ്രവർത്തകനായ അബ്ദുൾ കരിം ചൈതന്യയുടെ കുഞ്ഞു മമ്മുഞ്ഞിൻ്റെ പുഴ എന്ന കഥാ സമാഹരത്തിൻ്റെ കവർ പേജ് പ്രകാശനം നാടക-ടെലിവിഷൻ താരം നാഗേഷ് ബാബു ബഷീർ കഥാപാത്രം സെയ്തുമുഹമ്മദിന് നൽകി നിർവഹിച്ചു. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, അബ്ദുൾ ആപ്പാഞ്ചിറ, ഡി. കുമാരി കരുണാകരൻ, ഡോ. എസ്. പ്രീതൻ , മോഹൻദാസ് ഗ്യാലക്സി , ഏ.കെ. മണി, ഫിറോഷ് മാവുങ്കൽ, സി. എ . ഉദയഭാനു , കഥാകൃത്ത് അബ്ദുൾകരിം ചൈതന്യ എന്നിവർ പ്രസംഗിച്ചു.


