ബിബിൻ ജോസിൻ്റെ ദുരൂഹ മരണം കൊലപാതകം ആണെന്ന് സംശയം : സമഗ്ര അന്വേഷണം നടത്തണമെന്ന് ബിബിൻ ജോസിന്റെ ബന്ധുക്കൾ

കോട്ടയം : ബിബിൻ ജോസിൻ്റെ ദുരൂഹ മരണം കൊലപാതകം ആണെന്ന് സംശയിക്കുന്നതായും അതിനാൽ സമഗ്ര അന്വേഷണം നടത്തണമെന്നും ബിബിൻ ജോസിന്റെ ബന്ധുക്കൾ പറഞ്ഞു. മെയ് മാസം പത്താം തീയതി കങ്ങഴയിലെ കൊത്താർമലയിലെ വീട്ടിൽ നിന്നും പോയ ബിബിൻ ജോസ് (21) രാത്രി ആയിട്ടും വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് പാമ്പാടി പോലീസിൽ പരാതി നൽകി. പോലീസിൻ്റെ അന്വേഷണത്തിൽ ബിബിനെ കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം തൃപ്‌തികരമാണ് എന്ന് കുടുംബ അംഗങ്ങൾക്ക് അഭിപ്രായവും ഇല്ല. തുടർന്ന് 17 ദിവസങ്ങൾക്ക് ശേഷം വടവാതൂരിലെ എം ആർ എഫിന് സമീപമുള്ള റബർ തോട്ടത്തിൽ തൂങ്ങിയ നിലയിൽ ശിരസും ഉടലും വേർപെട്ട നിലയിലും സംശയാസ്‌പദമായ നിലയിൽ കാണപ്പെട്ടു. മൃതദേഹത്തിന്റെ തലയോട്ടിയിൽ ഒരു മൂടി പോലും ഇല്ല. അതോടൊപ്പം ഉടൽ പത്ത് മീറ്ററോളം മാറിയാണ് കിടന്നത്. ഈ മരണം കൊലപാതകം ആണെന്നുള്ള സംശയത്തിന്റെ പ്രധാന കാരണം ഇതാണ്.

Advertisements

ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നൽകിയിട്ടുണ്ട്. മകൻ ഏതെങ്കിലും രോഗങ്ങൾക്കോ മാനസിക പ്രശ്‌നങ്ങൾക്കോ അടിമപ്പെട്ട ആളല്ല. വടവാതൂർ പ്രദേശവുമായി ഏതെങ്കിലും ബന്ധമോ ഇല്ല. ഇത്തരം സാഹചര്യത്തിൽ ഈ സ്‌ഥലത്ത് പോയി ആത്മഹത്യ ചെയ്‌തു എന്ന നിഗമനം വിശ്വസിക്കാൻ കഴിയുന്നതല്ല. ഞാനും എൻ്റെ കുടുംബ അംഗങ്ങളും ഈ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ സാഹചര്യ തെളിവുകളുടെ അടിസ്ഥ‌ാനത്തിൽ ഈ ദുരൂഹ മരണം കൊലപാതകം ആണെന്ന് സംശയിക്കുന്നു. മൃതദേഹത്തിൻ്റെ അവശിഷ്‌ഠങ്ങൾ മാത്രമാണ് കിട്ടിയത്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് മെഡിക്കൽ കോളേജിൽ ഉണ്ട്. ഇതുവരെ ബന്ധുക്കൾക്ക് വിട്ടുകിട്ടിയിട്ടില്ല. ഞാനും എന്റെ കുടുംബ അംഗങ്ങളും ഈ മൃതദേഹം തിരിച്ച് അറിഞ്ഞിട്ടുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥ‌ാനത്തിൽ ഈ മരണം കൊലപാതകം ആണെന്ന് സംശയിക്കുന്നു. അതിയാൽ പോലീസ് സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെടുന്നതായും ബിബിൻ ജോസിന്റെ ബന്ധുക്കൾ പറഞ്ഞു. ബിബിന്റെ പിതാവ് ജോസ് കൊത്താർമലയും ബിബിന്റെ ബന്ധുവായ സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ്‌ കെ കെ സുരേഷും സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles