കോട്ടയം പനച്ചിക്കാട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചു; ഒരു കിലോമീറ്ററിൽ പക്ഷികളെ കൊല്ലും 

കോട്ടയം :  പനച്ചിക്കാട് പഞ്ചായത്തിന്റെ 14-ാം വാർഡിൽ കാവനാടിക്കടവ് ഭാഗത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വീടുകളിലെയും കോഴി , താറാവ് ,കാട എന്നി വളർത്തു പക്ഷികളെ കലക്ടറുടെ നിർദ്ദേശപ്രകാരം നാളെ മുതൽ നശിപ്പിക്കും.

കാവനാടിക്കടവിന്റെ  ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള  കുഴിമറ്റം പള്ളിക്കവല , കൂമ്പാടി, മയിലാടുംകുന്ന് , കുഴിമറ്റം പള്ളിഭാഗം , പള്ളിക്കടവ്  തുടങ്ങി സമീപ പ്രദേശങ്ങളിലുള്ളവർ  ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നിർദ്ദേശങ്ങൾ  പാലിക്കേണ്ടതാണ്

Hot Topics

Related Articles