കടുത്ത സാമ്പത്തിക ബാധ്യത ; പണത്തിനായി പാമ്പാടി,കറുകച്ചാൽ ജുവലറികളിൽ നിന്ന് സ്വർണം മോഷ്ടിച്ച ബി ജെ പി നേതാവ് പിടിയിൽ

പാമ്പാടി: സ്വർണം മേടിക്കാനെന്നുള്ള വ്യാജന പാമ്പാടി,കറുകച്ചാൽ എന്നിവിടങ്ങളിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. ഇളങ്കാട് ടോപ്പ് കൂട്ടിക്കൽ മുക്കുളം ഭാഗത്ത് ഞാറവേലി വീട്ടിൽ റെജി മകൻ അജീഷ് എൻ.ആർ (26) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ഇയാൾ കഴിഞ്ഞ നവംബർ 29ന് പാമ്പാടിയിലെ ജ്വല്ലറിയിൽ നിന്ന് നാലു പവനോളം തൂക്കം വരുന്ന ആഭരണവും, ഡിസംബർ 10ന് കറുകച്ചാലിലെ ജൂവലറിയിൽ നിന്ന് മൂന്ന് പവന്റെ മാലയും മോഷ്ടിച്ച് കൊണ്ട് പോവുകയായിരുന്നു. ഇയാൾ സ്വർണ്ണക്കടയിലെത്തി മാല വേണം എന്ന് ആവശ്യപ്പെടുകയും തുടർന്ന് ഇയാളെ മാല കാണിക്കുകയും, തുടർന്ന് മറ്റൊരു മാല വേണമെന്ന് ആവശ്യപ്പെടുകയും കടയുടമയുടെ ശ്രദ്ധ മാറിയ സമയം ഇയാൾ സ്വർണ്ണം എടുത്തുകൊണ്ട് കടന്നു കളയുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടയിൽ മറ്റു ജോലിക്കാർ ഇല്ലാതിരുന്നതിനാൽ ഉടമ തന്നെയാണ് ഇയാളെ സ്വർണം കാണിച്ചത്. നീല മാസ്ക് ധരിച്ച് ജ്വല്ലറിയിൽ എത്തിയ ഇയാൾ കവർച്ചക്കു ശേഷം സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. മെഡിക്കല്‍ റപ്രസന്‍ന്റെറ്റിവ് ആയ ഇയാള്‍ പാമ്പാടിയിലും, കറുകച്ചാലിലും സമാനമായ രീതിയിലാണ് മോഷണം നടത്തിയത് .ഇയാൾ കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു എന്ന് പോലീസ് പറഞ്ഞ്.

പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ കൂട്ടിക്കൽ നിന്നും പിടി കൂടുകയായിരുന്നു. പാമ്പാടി സ്റ്റേഷന്‍ എസ്.എച്.ഓ സുവര്‍ണ്ണ കുമാര്‍,എസ്.ഐ.ലെബിമോന്‍,സി.പി.ഓ മാരായ ജിബിൻ ലോബോ, ജിജോഷ്, ബിജേഷ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles