നിർധന കുടുംബത്തിനു വീടു നിർമ്മിച്ചു നൽകാൻ കൈത്താങ്ങായി തലയാഴം ബി ജെ പി പഞ്ചായത്ത് കമ്മറ്റി 

വൈക്കം: അസൗകര്യങ്ങളുടെ നടുവിൽ കഴിഞ്ഞ നിർധന കുടുംബത്തിനു വീടു നിർമ്മിച്ചു നൽകാൻ കൈത്താങ്ങായി തലയാഴം ബി ജെ പി പഞ്ചായത്ത് കമ്മറ്റി. തലയാഴം പുന്നപ്പുഴി പെരുമാശേരി വിനുവിനും കുടുംബത്തിനുമാണ് ബിജെപി തലയാഴം പഞ്ചായത്ത് കമ്മറ്റി സുരക്ഷിത ഭവനമൊരുക്കുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ചു വീടുകളിൽ ബി ജെ പി പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്യാനെത്തിയപ്പോഴാണ് വിനുവും ഭാര്യ സുമലതയും പ്ലസ് വണ്ണിനു പഠിക്കുന്ന മകനും അഞ്ചാം ക്ലാസുകാരിയായ മകളും പരിതാപകരമായ സാഹചര്യത്തിൽ കഴിയുന്നതു കണ്ടത്.

Advertisements

കുട്ടികളുടെ പഠന സൗകര്യം വർധിപ്പിക്കുന്നതിനടക്കം കുറ്റമറ്റ വീടു നിർമ്മിക്കേണ്ടത് അനിവാര്യമാണെന്ന ബോധ്യത്തിൽ ബി ജെ പി തലയാഴം പഞ്ചായത്ത് കമ്മറ്റി വീടു നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു. വീടിന്റെ ശിലാസ്ഥാപനംബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്  ലിജിൻലാൽ നിർവഹിച്ചു.എസ് സി മോർച്ച സംസ്ഥാന സെക്രട്ടറി രമേഷ് കാവിമറ്റം , ബി ജെ പിസംസ്ഥാന ഐ ടി സെൽകൺവീനർ രൂപേഷ് ആർ. മേനോൻ, ബിജെപിവൈക്കം മണ്ഡലം പ്രസിഡന്റ് പി.ആർ. സുഭാഷ്, വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജു കെ. ശശി, വൈക്കം മണ്ഡലംജനറൽ സെക്രട്ടറി എം.കെ. മഹേഷ്, ബി ജെ പി തലയാഴം പഞ്ചായത്ത് പ്രസിഡന്റ്  സുമേഷ്, ബിജെപി ജില്ലാ സെക്രട്ടറി വിനൂബ് വിശ്വം, ബിജെപി ഒ ബി സി മോർച്ച ജില്ലാ വൈസ്പ്രസിഡന്റ് കെ.ആർ.രാജേഷ്,വൈക്കം നഗരസഭ കൗൺസിലർ ലേഖ അശോകൻ , ബിജെപി തലയാഴം ജനറൽ സെക്രട്ടറി വിനോദ് കുമാർ, ടി വി പുരം പഞ്ചായത്ത് പ്രസിഡന്റ് ജയൻ , ഒബിസിമോർച്ച മണ്ഡലം ജനറൽ സെക്രട്ടറിതമ്പി, ജയശ്രീബാബു, ജയശ്രീ രാജീവ്, സനോ വി. ജോസഫ്, വിനോദ് കുമാർ ബൂത്ത് പ്രസിഡന്റ് ഗോപാലൻ കരിയിൽ, വിജയകുമാർതോട്ടകം തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles