ബി.ജെ.പിയിൽ തമ്മിലടി മുറുകുന്നു : ശോഭ സുരേന്ദ്രനെതിരെ വീണ്ടും പാർട്ടി ; ദേശീയ നേതൃത്വത്തിന് പരാതി നല്‍കി ഔദ്യോഗിക വിഭാഗം

കോഴിക്കോട്: പാര്‍ട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നുവെന്ന് കാണിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി ഔദ്യോഗിക വിഭാഗം. കഴിഞ്ഞ ദിവസം നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

Advertisements

കെ സുരേന്ദ്രനെതിരെയും വി മുരളീധരനെതിരെയും ശോഭ പരോക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തന്നെ പുറത്താക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുവെച്ച വെള്ളം വാങ്ങി വെയ്ക്കണം. ഇത് തന്റെ കൂടി പാർട്ടിയാണ്. മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസം സൃഷ്ടിച്ചാല്‍ അത് എടുത്ത് മാറ്റി മുന്നോട്ട് പോകാന്‍ അറിയാമെന്നും അവര്‍ പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുന്നു എന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തെക്കുറിച്ച് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. ഇതിനോട് കൂടുതല്‍ പ്രതികരിക്കേണ്ട കാര്യമില്ല. ബിജെപിയില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പി കെ കൃഷ്ണദാസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തെ കാണുന്നത് സ്വാഭാവികമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീറിന്റെ താക്കീതിന് മറുപടിയായി ശോഭ പറഞ്ഞത് ആരാണ് സുധീര്‍? എനിക്കറിയില്ല. താന്‍ ഒന്നും കേട്ടിട്ടില്ല എന്നുമായിരുന്നു. പിന്നാലെ ശോഭയെ അനുനയിപ്പിക്കാന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ഇടപെട്ടിരുന്നു.

Hot Topics

Related Articles