ചെങ്ങന്നൂരിൽ ‘500 കിലോ’ ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടിച്ചു ;അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്ക്

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലെ ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടുത്തം ഉണ്ടായത്. ജീവനക്കാരുടെയും സമീപത്തെ വ്യാപാരികളുടെയും സമയോജിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി.

Advertisements

500 കിലോയോളം ബ്ലീച്ചിംഗ് പൗഡറാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. തിരുവല്ല,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒരു അഗ്നിശമന സേന ഉദ്യോഗസ്ഥന് പരിക്കേറ്റു. തിരുവല്ല ഫയർ സ്റ്റേഷനിലെ പ്രദീപ് എന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് കണ്ണിന് പരിക്കേറ്റത്. ഇദ്ദേഹത്തെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles