ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിൽ ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി മഹാ ഘോഷയാത്ര നടത്തി 

വൈക്കം : എസ് എൻ ഡിപി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരകയൂണിയനിലെ5017 ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിൽ  169ആമതു ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മഹാ ഘോഷയാത്ര യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്‌ പികെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി വിസി സാബു സ്വാഗതം ആശംസിച്ചു.യൂണിയൻ കമ്മിറ്റി അംഗം പിവി സുരേന്ദ്രൻ ജയന്തി ദിന സന്ദേശം നൽകി.

Advertisements

ഘോഷ യാത്രയ്ക്ക് വൈസ് പ്രസിഡന്റ്‌ സി വി. ദാസൻ, പ്രകാശൻ മൂഴിക്കരോട്ട്, വിമല ശിവാനന്ദൻ, അമ്പിളി സനീഷ്,പുഷ്പ സോനാ ഭവൻ, ബീന ബാബു,ബിനി രവീന്ദ്രൻ,ബിനുമോൻ ചെഞ്ചിട്ടയിൽ, മധുകുമാർ മധുരക്കെലി,ജി.സോമൻ, സാബു കാട്ടുമറ്റത്തിൽ, വനജ ജോഷി തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ നടന്ന വർണ്ണാഭമായ ചതയദിന ഘോഷയാത്ര യൂണിയൻ പ്രസിഡന്റ്‌ ഈ ഡി. പ്രകാശൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.ശാഖയുടെ ഭാരവാഹികൾ വനിതാ സംഘം യൂത്ത് മൂവ് മെന്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.ഗുരുദേവ ക്ഷേത്രത്തിൽ നടന്ന മഹാ ഗുരുപൂജയ്ക്കും മറ്റും സാബുഭാസ്കരൻ ശാന്തികൾ നേതൃത്വം നൽകി.

Hot Topics

Related Articles