വിവാഹദിവസം രാവിലെ കുളിക്കാന്‍ കയറിയ വധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: വിവാഹദിവസം രാവിലെ കുളിക്കാന്‍ കയറിയ വധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘയാണ് (30) മരിച്ചത്. വധുവിനെ ഒരുക്കാനായി രാവിലെ ബ്യൂട്ടീഷനെത്തിയിരുന്നു. ഈ സമയം, കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് മേഘ കിടപ്പുമുറിയിലേക്ക് പോയി. മുറിക്കുള്ളില്‍ തന്നെയായിരുന്നു ശുചിമുറിയും. മുറിയില്‍ കയറി വാതില്‍ അടച്ച് ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. ഇതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ കിടപ്പുമുറിയിലെ ജനല്‍ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisements

സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി നടക്കാനിരിക്കെയാണ് ദാരുണസംഭവം നടന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വീട്ടില്‍ തന്നെ മണ്ഡപം ഉള്‍പ്പെടെ ഒരുക്കിയിരുന്നു. മേഘയുടെ മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അസ്വാഭാവിക മരണത്തിനു ചേവായൂര്‍ പൊലീസ് കേസെടുത്തു. അമ്മ: സുനില. സഹോദരന്‍: ആകാശ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ – 1056, 0471- 2552056)

Previous article
Next article

Hot Topics

Related Articles