എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. കാരൂര്‍ നീലകണ്ഠപിള്ളയുടെ മകളാണ്. ഏറ്റുമാനൂര്‍ കിഴക്കേടത്ത് വീട്ടില്‍ എം ഇ നാരായണക്കുറുപ്പിന്റെ ഭാര്യയാണ്. ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന ബി സരസ്വതി എഴുത്തുകാരിയെന്ന നിലയിലും ശ്രദ്ധേയയാണ്. ഓര്‍മ്മകള്‍ ചന്ദനഗന്ധംപോലെ ( സ്മരണകള്‍) കരിഞ്ഞപൂക്കള്‍, വാസന്തിക്കൊകു രക്ഷാമാര്‍ഗം ( കഥാസമാഹാരം), ക്യൂറിയും കൂട്ടരും, അടുക്കള പുസ്തകം ( തര്‍ജ്ജിമ) എന്നിവയാണ് പ്രധാന കൃതികള്‍.
Advertisements


