അതിജീവിതയെ അപമാനിച്ച കേസിൽ രാഹുല്‍ ഈശ്വറിനെ പിന്തുണച്ച്‌ കലാമണ്ഡലം സത്യഭാമ; സ്പഷ്ടമായ തെളിവില്ലാതെ രാഹുല്‍ ഇങ്ങനെയൊരു കേസിൽ ഇടപെടില്ലെന്ന് തനിക്ക് ഉറപ്പുണ്ട്

തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതിയുമായി എത്തിയ യുവതിക്കെതിരെ സൈബർ ആക്ഷേപം നടത്തിയ കേസിൽ രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് വിവാദമാകുന്ന പശ്ചാത്തലത്തിൽ നർത്തകി കലാമണ്ഡലം സത്യഭാമ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. രാഹുല്‍ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഇത്ര വലിയ വിഷയത്തിൽ ഒരിക്കലും ഇടപെടില്ലെന്നാണ് സത്യഭാമയുടെ അഭിപ്രായം.ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് സത്യഭാമ രാഹുല്‍ ഈശ്വറിനും ഭാര്യ ദീപയ്ക്കുമുള്ള വ്യക്തിപരമായ പരിചയം പങ്കുവെച്ചത്.

Advertisements

“രാഹുലിനെ നേരിൽ പരിചയമില്ലെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യ ദീപ എന്റെ ഡാൻസ് അക്കാദമിയിലെ വിദ്യാർത്ഥിനിയായിരുന്നു. താളം, ലയം, അഭിനയം എന്നിവ മനോഹരമായി ഒത്തുചേരുന്ന കുട്ടികളാണ് ഗുരുക്കൾക്ക് അഭിമാനമാകുന്നത് ദീപ അതുപോലുള്ള ഒരാളാണ്,” സത്യഭാമ കുറിക്കുന്നു.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്ക് “നിരവധി ശത്രുക്കളുള്ള ആളാണെന്ന് അറിഞ്ഞിട്ടും, രാഹുല്‍ ഈശ്വർ ഇത്ര ധൈര്യത്തോടെ വിഷയത്തിൽ ഇടപെടുകയാണെങ്കിൽ, അദ്ദേഹത്തിന് വ്യക്തമായ വിവരങ്ങൾ ഉണ്ടാകേണ്ടതുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംഎൽഎയുടെ സ്വന്തം പാർട്ടിക്കുള്ളിലും തന്നെ ചില ‘കൈകൾ’ പ്രവർത്തിക്കുന്നുണ്ടെന്നതിന് ഇതൊരു സൂചനയാണ്,” സത്യഭാമ ആരോപിച്ചു.മുൻപ് നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണനെതിരെ കറുപ്പ് നിറത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതിന് സത്യഭാമയ്ക്കെതിരെ കേസ് എടുത്തിരുന്നു. പുരുഷന്മാർ മോഹിനിയാട്ടം അവതരിപ്പിക്കുമ്പോൾ ‘സൗന്ദര്യം’ വേണമെന്ന നിലപാട് അവർ ആവർത്തിച്ചിരുന്നു.

Hot Topics

Related Articles