വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാൻ പാടില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ക്ക് എങ്ങനെ പറയാൻ കഴിയും ; ഡീസല്‍ വില വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ ഇത് അനാവശ്യ സമരം ; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : ഡീസല്‍ വില വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ അനാവശ്യ ആവശ്യങ്ങളുമായാണ് ബസ് ഉടമകള്‍ സമരത്തിന് പുറപ്പെടുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു.സമരവുമായി ബസ് ഉടമകള്‍ മുന്നോട്ടുപോകരുത്. ബസ് ഉടമകള്‍ ആഗ്രഹിച്ച ചാര്‍ജ് വര്‍ധന നടപ്പാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും ആന്‍റണി രാജു വ്യക്തമാക്കി. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കെ.എസ്.ആര്‍.ടി.സിയിലെ കണ്‍സെഷൻ എങ്ങനെ ആകണമെന്ന് സ്വകാര്യ ബസ് ഉടമകള്‍ നിര്‍ദേശിക്കുകയാണ്. വിദ്യാര്‍ഥികള്‍ സൗജന്യ യാത്ര അനുവദിക്കാൻ പാടില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ക്ക് എങ്ങനെയാണ് പറയാൻ സാധിക്കുക. വിദ്യാര്‍ഥികളുടെ കെ.എസ്.ആര്‍.ടി.സിയിലെ കണ്‍സെഷൻ എടുത്തു കളയണമെന്ന ബസ് ഉടമകളുടെ ആവശ്യം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയതോ വരും ദിവസങ്ങളില്‍ നടപ്പാക്കാൻ പോകുന്നതോ ആയ ആവശ്യങ്ങളാണ് ബസ് ഉടമകളുടെ നിവേദനത്തിലുള്ളത്. വിദ്യാര്‍ഥി കണ്‍സെഷൻ സംബന്ധിച്ച്‌ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാൻ കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles