ബസ് റൂട്ടിന് സ്വീകരണം നൽകി

വടവാതൂർ : – തെമ്പ്രവാൽ കടവ് ബസ്റൂട്ട് ശാസ്ത്താംകടവ്, മീനംതറടൂറിസം വരെ നീട്ടിയ ബസ്സിന് സ്വീകരണം നൽകി. ബസ് റൂട്ട് നീട്ടുന്നതിന് മുൻകൈ എടുത്ത അഡ്വ. കെ അനിൽകുമാർ, വാർഡ് മെമ്പർ അനിൽ സ്വാതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിജു അമ്പലത്തിങ്കൽ, കെ പ്രകാശ്, അരുൺശങ്കർ, രതീഷ്, മാത്യുജോസഫ് ചിലമ്പത്തു എന്നിവർ ചേർന്നാണ് സ്വീകരണം നൽകിയത്.
ഏറെന്നാൾ ആയി വടവാതൂർ കടത്തു, പറമ്പുഴ എന്നിവിടങ്ങളിൽ യാത്ര ക്ലേശം അനുഭവിക്കുന്നവർക്ക് ഈ ബസ് സർവീസ് ഒരു അനുഗ്രഹമാണ്. ഏറെ നാളത്തെ പരിശ്രമം ഭലം കണ്ടതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.

Advertisements

Hot Topics

Related Articles