പ്രശസ്ത കാൻസർ രോഗ ചികിത്സകനും അമൃത ആശുപത്രിയിലെ സീനിയർ ഓങ്കോളജിസ്റ്റുമായ ഡോ. കെ. പവിത്രൻ

പ്രശസ്ത കാൻസർ രോഗ ചികിത്സകനും അമൃത ആശുപത്രിയിലെ സീനിയർ ഓങ്കോളജിസ്റ്റുമായ ഡോ. കെ. പവിത്രൻ അന്തരിച്ചു. കാൻസർ ചികിത്സാരംഗത്ത് ദീർഘകാല സേവനം അനുഷ്ഠിച്ച അദ്ദേഹം പ്രത്യേകിച്ച് ബ്രെസ്റ്റ് കാൻസർ ചികിത്സയിൽ വിദഗ്ധനായി അറിയപ്പെട്ടിരുന്നു.
ഭാരത് ആശുപത്രിയിലെ ആദ്യ ഓങ്കോളജിസ്റ്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. രോഗികളോടുള്ള കരുതലും, ആഴത്തിലുള്ള വൈദ്യശാസ്ത്രജ്ഞാനവും, സഹപ്രവർത്തകരോടുള്ള സൗഹൃദപരമായ സമീപനവും കൊണ്ട് ഡോ. പവിത്രൻ നിരവധി പേരുടെ ഹൃദയത്തിൽ സ്ഥാനം നേടിയിരുന്നു.
അമൃത ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ 1.30 വരെ പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു ശേഷം അന്തിമകർമ്മങ്ങൾ നടക്കും.
ഡോ. പവിത്രന്റെ വിയോഗം ആരോഗ്യരംഗത്തിനും സമൂഹത്തിനും വലിയ നഷ്ടമായി.

Advertisements

Hot Topics

Related Articles