കാൻസർ പെൻഷൻ വർദ്ധിപ്പിക്കേണ്ടത് അനിവാര്യം: ജി.സുധാകരൻ എം എൽ എ

തിരുവനന്തപുരം : കാൻസർ പെൻഷൻ വർദ്ധിപ്പിക്കേണ്ടത് അനിവാര്യം
കേരളത്തിൽ കാൻസർ രോഗികൾക്ക് നൽകിവരുന്ന . കാൻസർ പെൻഷൻ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണന്ന് ജി.സുധാകരൻ എം എൽ എ അഭിപ്രായപ്പെട്ടു
കാൻസർ പെൻഷൻ വർദ്ധിപ്പിക്കുക.
കാൻസർ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക.
കാൻസർ പെൻഷൻ പരിധി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനം കാൻസർ സൊസൈറ്റി. സെക്രട്ടറിയേറ്റിനു മുമ്പിൽ സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം.
മറ്റ് ക്ഷേമ പെൻഷനുകൾ 600 രൂപയുളളപ്പോൾ കാൻസർ പെൻഷൻ ആയിരം രൂപയായിരുന്നു. ക്ഷേമ പെൻഷനുകൾ
വർദ്ധിപ്പിച്ച് 2000 രൂപയാക്കിയിട്ടും കാൻസർ പെൻഷൻ മാത്രം വർദ്ധിപ്പിച്ചില്ല.

Advertisements

കാൻസർ പെൻഷൻ പരിധി നോക്കാതെ എല്ലാകാൻ സർ രോഗികൾക്കും നൽകണമെന്നും
ജി സുധാകരൻ അഭിപ്രായപ്പെട്ടു. അടുത്ത നിയമസഭാ സമ്മേളനത്തിൽ കാൻസർ രോഗികളുടെ വിഷയങ്ങൾ ഗവൺമെന്റ് ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ജി.സുധാകരൻ അഭിപ്രായപ്പെട്ടു.
ജീവനം കാൻസർ സൊസൈറ്റി സംസ്ഥാനപ്രോഗ്രാം കോഡിനേറ്റർ ജോജി മാത്യു ജോർജ് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് പി.ജി സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.

Hot Topics

Related Articles