നെതർലൻഡ്‌സിന് വീണ്ടും കണ്ണീർ..! പെനാലിറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സനെ തോൽപ്പിച്ച് മൊറോക്കോ പ്രീക്വാർട്ടറിൽ; നെതർലൻഡ്‌സ് പാഴാക്കിയത് മൂന്ന് കിക്കുകൾ

മോണ്ടിനെറി: പെനാലിറ്റി ഷൂട്ടൗട്ടിൽ വീണ്ടും കണ്ണീർ വീഴ്ത്തി നെതർലൻഡ്‌സ് ലോകകപ്പിൽ നിന്ന് പുറത്തേയ്ക്ക്. റൗണ്ട് ഓഫ് 32 വിൽ മൊറോക്കോയ്ക്ക് എതിരെ ഫീൽഡിലും, ഷൂട്ടൗട്ടിലും ഒരു പോലെ പരാജയപ്പെട്ടാണ് നെതർലൻഡ് പതിവ് വീഴ്ച തുടർന്നത്. മത്സരത്തിന്റെ റെഗുലർ ടൈമിൽ മൊറോക്കോയാണ് കൂടുതൽ ആക്രമണങ്ങൾ നടത്തിയത്. ആദ്യ പകുതിയിൽ ചില മിന്നൽ നീക്കങ്ങളുമായി കളം നിറഞ്ഞ മൊറോക്കോയ്ക്ക് പക്ഷേ ഗോൾ മാത്രം അകന്നു നിന്നു.

Advertisements

എന്നാൽ, രണ്ടാം പകുതിയിൽ കളിയുടെ ഒഴുക്കിന് വിരുദ്ധമായാണ് ഗോൾ വന്നത്. 72 ആം മിനിറ്റിൽ പെനാലിറ്റി ബോക്‌സിൽ വീണ് കിടന്ന് കൈമാറി കിട്ടിയ പന്ത് ബോക്‌സിലേയ്ക്ക് വെടിയുണ്ട കണക്കെ അടിച്ചു പിട്ട ക്ലോഡി ഗാക്‌പോ നെതർലൻഡ്‌സിനെ മുന്നിലെത്തിച്ചു. എന്നാൽ, കളി അവസാന നിമിഷത്തിലേയ്ക്കു നീങ്ങുകയാണ് എന്ന തോന്നൽ വരുന്ന നിമിഷത്തിൽ മൊറോക്കോ കളി കയ്യിലെടുത്തു. ഇൻജ്വറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഇഷാ ദിയൂപ് നേടിയ ഗോളിലൂടെ മൊറോക്കോ സമനില പിടിച്ചു. പിന്നീട്, എക്‌സ്ട്രാ ടൈമിലും മികച്ച് കളി കെട്ടഴിച്ച മൊറോക്കോ നെതർലൻഡ്‌സിനെ പിടിച്ചു കെട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെനാലിറ്റി ഷൂട്ടൗട്ടിലെ ആദ്യ ഷോട്ട് ഗോളാക്കി മാറ്റി ടെയും കൂപ്പെർമെയ്‌നർ നെതർലൻഡ്‌സിനെ മുന്നിൽ എത്തിച്ചു. എന്നാൽ, മൊറോക്കോയ്ക്കായി രണ്ടാം കിക്ക് എടുത്ത അയ്‌നമൗവിയ്ക്ക് പിഴച്ചു. പന്ത് നെതർലൻഡ് ഗോൾ കീപ്പർ മനോഹരമായി സേവ് ചെയ്തു. ജസ്റ്റിൻ ക്ലൂവർട്ട് എടുത്ത രണ്ടാം പെനാലിറ്റി നെതർലൻഡസ് നഷ്ടപ്പെടുത്തി. മൊറോക്കോ ഗോൾ കീപ്പറുടെ സേവാണ് മുന്നിലെത്താനുള്ള നിർണ്ണായക അവസരം നെതർലൻഡിന് നഷ്ടമാക്കിയത്. മൊറോക്കോയുടെ രണ്ടാം ഷോപ്പ് ഗോളാക്കി മാറ്റിയ റഹിമ്മി മൊറോക്കോയെ ഒപ്പമെത്തിച്ചു.

വോട്ട് വെഗ്‌ഹോർട്ട്‌സ് കൂടി ഗോൾ നേടിയതോടെ 2-1 എന്ന ലീഡ് എടുത്തു നെതർലൻഡ്‌സ്. താൽബിയുടെ ഗോൾ കൂടി വന്നതോടെ നെതർലൻഡ്‌സിന് വീണ്ടും സമനിലയായി. പിന്നീടുള്ള ഓരോ ഷോട്ടുകൾ നെതർലൻഡ്‌സും, മൊറോക്കോയും നഷ്ടമാക്കിയതോടെ അവസാന കിക്ക് നിർണ്ണായകമായി. എന്നാൽ, നിർണ്ണായകമായ അവസാന കിക്ക് നെതർലൻഡ്‌സിന് നഷ്ടമായതോടെ ഇസ്‌മെയിൻ സായ്‌ബെരി അവസാന കിക്ക് ഗോളാക്കി മാറ്റി നെതർലൻഡ്‌സിനെ വീഴ്ത്തി പ്രീക്വാർട്ടറിലേയ്ക്ക് പ്രവേശിച്ചു.

Hot Topics

Related Articles