ബാംഗ്ലൂരിൽ വച്ച് നടന്ന ചിത്രസാന്തെ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഷിജു നൊസ്റ്റാൾജിയയെ മികച്ച ഛായാഗ്രാഹകനായി തെരെഞ്ഞെടുത്തു. ബിജു കളനാടിന്റെ രചനയിൽ സി. കെ. രാജേഷ് സംവിധാനം ചെയ്ത കൂക്കിരി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനാണ് അവാർഡിന് അർഹത നേടിയത്. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശിയാണ് ഷിജു നൊസ്റ്റാൾജിയ. കേരളത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച രചന, ബാലതാരം എന്നീ പുരസ്കാരങ്ങൾ കൂക്കിരി കരസ്ഥമാക്കിയിട്ടുണ്ട്. അശോകൻ ( ആശു) ആണ് നിർമ്മാണം.
Advertisements