2 കിലോ കഞ്ചാവുമായി 3 യുവാക്കൾ പന്തളത്ത് പിടിയിൽ

പന്തളം: രണ്ട് കിലോ കഞ്ചാവുമായി 3 യുവാക്കളേ പന്തളം മുടിയൂർക്കോണത്ത് നിന്നും പത്തനംതിട്ട ഡാൻസാഫ് സംഘം പിടികൂടി.

Advertisements

വ്യാഴാഴ്ച പുലർച്ചെ 5 മണിയോട് മുടിയൂർക്കോണം ഐരാണിക്കുടി പാലത്തിന് സമീപത്ത് നിന്നാണ് പിടിയിലായത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.

കൈപ്പട്ടൂർ കൊടുവന്നത്ത് വീട്ടിൽ ജിബിൻ കെ ജോയ് (22), അടൂർ പന്നിവിഴ പനവേലിൽ വീട്ടിൽ മഹേഷ് കുമാർ, ള്ളനാട് ചിറക്കരോട്ട് വീട്ടിൽ അനന്ദു അനിൽ (2O) എന്നിവരാണ് പിടിയിലായത്.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവിൻ്റെ ചില്ലറ വിൽപ്പന നടത്തുന്നവരാണ് പ്രതികൾ

നർക്കോട്ടിക്ക് ഡിവൈഎസ്പി പി വിദ്യാധരൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ് ഐ അജി ശാമുവേൽ, എ എസ് ഐ അജികുമാർ, സി പി ഒ മാരായ മിഥുൻ, അഖിൽ, ശ്രീരാജ്, സുജിത്ത്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പന്തളം എസ് എച്ച് ഒ എസ്.ശ്രീകുമാർ, എസ് ഐ ശ്രീജിത്ത് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

Hot Topics

Related Articles