മിത്ത് വിവാദം: എ.എന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി സുപ്രീം കോടതി അഭിഭാഷകന്‍

ന്യൂഡല്‍ഹി: ഗണപതി ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ അപകീര്‍ത്തികരവും പ്രകോപനപരവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി. സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബാണ് പരാതിക്കാരന്‍. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയുടെ ഭാഗത്തു നിന്നുള്ള ഇത്തരം പ്രവര്‍ത്തികള്‍ സത്യപ്രതിജ്ഞയുടെ കടുത്ത ലംഘനമാണെന്നും ഷംസീറിനെ ഭരണഘടനാ പദവിയില്‍ നിന്ന് പുറത്താക്കണമെന്നും പരാതിയില്‍ പറയുന്നു.

Advertisements

ഇതിനിടെ ഇന്ത്യ മതരാഷ്ട്രമല്ലെന്നും ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കരുത് എന്നുള്ള നിലപാട് സ്പീക്കർ എ എൻ ഷംസീർ ആവർത്തിച്ചു. പാഠ്യപദ്ധതിയുടെ മറവിൽ കാവിവൽക്കരണമാണ് നടക്കുന്നത്. ഭരണഘടനയെന്തെന്ന് കുട്ടികളെ പഠിപ്പിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണ്. മിത്ത് വിവാദങ്ങളിൽ നിലപാടിലുറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു സ്പീക്കർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാസ്ത്രം സത്യമാണ്. ശാസ്ത്രം പ്രചരിപ്പിക്കുക എന്നാൽ വിശ്വാസം തള്ളിപ്പറയുകയെന്നല്ല. മതനിരപേക്ഷവാദിയാവുകയെന്നതാണ് നാം എടുക്കേണ്ട പ്രതിജ്ഞ. എല്ലാ ജാതിമതസ്ഥർക്കും ഒന്നിച്ചിരിക്കാനും അഭിപ്രായം പറയാനും കഴിയണം. ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ് ഓരോ കുട്ടിയും ഇന്ന് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസ് ഷംസീറിൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നാമജപയാത്രയും സംഘടിപ്പിച്ചിരുന്നു. എന്നാൽ നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത കണ്ടാൽ അറിയാവുന്ന ആയിരം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എൻഎസ്എസ് നിലപാടിനെ പിന്തുണച്ച് ബിജെപി നേതാക്കളും രംഗത്ത് എത്തിയിരുന്നു.

എൻഎസ്എസിൻ്റെയും ബിജെപിയുടെയും നിലപാടുകളെ പ്രത്യക്ഷത്തിൽ പിന്തുണച്ചില്ലെങ്കിലും ഷംസീറിൻ്റെ പ്രസ്താവനയെ തള്ളിപ്പറയുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

Hot Topics

Related Articles