കോട്ടയം : നിയമസഭ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യുവാൻ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന ഏകദിന നേതൃത്വ ക്യാമ്പ് “പ്രതീക്ഷ” നാളെ ഫെബ്രുവരി 04 ബുധൻ രാവിലെ 10:00 മുതൽ കോട്ടയം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് ഹാളിൽ ചേരും. സംസ്ഥാനത്തെ കുടുംബയോഗം പഞ്ചായത്ത് നിയോജക മണ്ഡലം താലൂക്ക് സംസ്‌ഥാന നേതാക്കൾ പങ്കെടുക്കും. യോഗം സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യുമെന്നും ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ് എന്നിവർ അറിയിച്ചു
Advertisements


