പ്രഭാത നടത്തത്തിനിടെ ചക്കകൊമ്പൻ മുൻപിൽ; ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണ് പരിക്ക്

ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാൽ ബി എൽ റാവിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്. ബി എൽ റാവ് സ്വദേശി പാൽത്തായ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പ്രഭാത നടത്തത്തിന് ഇറങ്ങിയ ഇവർ സ്കൂളിന് സമീപത്ത് വച്ച് കാട്ടാനയെ കാണുകയും ഓടി രക്ഷപ്പെടുകയും ആയിരുന്നു. ഇതിനിടയിലാണ് വീണ് പരിക്കേറ്റത്. ചക്കക്കൊമ്പനാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു. നിലവിൽ കാട്ടാന ബി എൽ റാവ് ഈട്ടിത്തേരി ഭാഗത്തേക്ക് മാറിയിട്ടുണ്ട്.

Hot Topics

Related Articles