ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ തങ്കകിരീടം സമര്‍പ്പിച്ചു

ആലപ്പുഴ: എടത്വ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍
ഭക്തജനങ്ങളുടെ വഴിപാടായി അരക്കിലോയോളം തൂക്കം വരുന്ന തങ്കക്കിരീടം സമര്‍പ്പിച്ചു. മാന്നാര്‍ അനന്തന്‍ ആചാരിയാണ് കിരീടത്തിന്റെ ശില്പി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ടും മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന്‍ നമ്പൂതിരി, മുഖ്യ കാര്യദര്‍ശി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, രാജേഷ് നമ്പൂതിരി, മനോജ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തങ്കകിരീടം ചക്കുളത്തമ്മയ്ക്ക് സമര്‍പ്പിക്കപ്പെട്ടത്. ഡിസംബര്‍ ഏഴിന് നടക്കുന്ന കാര്‍ത്തിക പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ക്ഷേത്രം ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.

Hot Topics

Related Articles