ജെയ്ക്കിന്റെ ഭാര്യയ്ക്ക് എതിരായ സൈബർ ആക്രമണം: “കോണ്‍ഗ്രസുകാര്‍ ഒരിക്കലും ഒരു വ്യക്തിയെ ആക്രമിക്കില്ല”; ക്ഷമ ചോദിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ജെയ്കിന്റെ ഭാര്യക്കെതിരെ ആരെങ്കിലും സൈബര്‍ ആക്രമണം നടത്തിയെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും, കോണ്‍ഗ്രസുകാര്‍ ഒരിക്കലും ഒരു വ്യക്തിയെ ആക്രമിക്കില്ലെന്നും ആരെങ്കിലും കോണ്‍ഗ്രസിന്റെ പേരില്‍ അത് ചെയ്തിട്ടുണ്ടെങ്കിലേയുള്ളൂവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Advertisements

‘ആര് ചെയ്താലും അത് ശരിയല്ല. അങ്ങനെ അവര്‍ക്കൊരു ഖേദം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരിക്കലും ഒരു വ്യക്തിയേയും കോണ്‍ഗ്രസുകാര്‍ ആക്രമിക്കില്ലെന്ന് പൂര്‍ണ വിശ്വാസമുണ്ട്. ആരെങ്കിലും കോണ്‍ഗ്രസുകാരന്റെ പേരില്‍ അത് ചെയ്തിട്ടുണ്ടെങ്കിലേയുള്ളൂ. അതിന്റെ പേരില്‍ ആര്‍ക്കെങ്കിലും വിഷയം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു വനിതയെപോലും ഒരു വ്യക്തിയെപോലും വേദനിപ്പിക്കാന്‍ പാടില്ല. കാരണം, ആ വേദന കഴിഞ്ഞ 20 വര്‍ഷമായി അനുഭവിക്കുന്നവരാണ് ഞങ്ങള്‍. ജെയ്കിനോ കുടുംബത്തിനോ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.’ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഗീതുവിനെതിരായ സൈബര്‍ ആക്രമണം വന്ന് തുടങ്ങിയത്. ഗര്‍ഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന്‍ പ്രവര്‍ത്തനത്തിന് ഇറക്കുന്നു എന്നും സഹതാപം ഉണ്ടാക്കി എടുക്കാനുള്ള ജയ്ക്കിന്റെ അവസാന അടവാണ് ഇതെന്നുമായിരുന്നു അധിക്ഷേപം. ഫാന്റം പൈലി എന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണ് ആദ്യം ഇത്തരം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനടിയില്‍ മോശമായ നിരവധി കമന്റുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് ഗീതു കോട്ടയം എസ്പിക്ക് പരാതി നല്‍കി.

Hot Topics

Related Articles