ചങ്ങനാശ്ശേരിയിലെ ജ്വല്ലറിയിൽ മാല മോഷണം; തൃക്കൊടിത്താനം സ്വദേശിയായ വീട്ടമ്മ പിടിയിൽ

ചങ്ങനാശേരി : മാല മോഷണ കേസിൽ യുവതി അറസ്റ്റിൽ. തൃക്കൊടിത്താനം മഹാദേവക്ഷേത്രത്തിന് സമീപം കാലായിൽ വീട്ടിൽ നന്ദകുമാർ ഭാര്യ മഞ്ജു നന്ദകുമാറിനെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം ചങ്ങനാശ്ശേരി മുൻസിപ്പൽ ജംഗ്ഷൻ ഭാഗത്തുള്ള ജ്വല്ലറിയിൽ നിന്ന് മാല വാങ്ങാൻ എന്ന വ്യാജേന എത്തുകയും അവിടെനിന്ന് മുക്കാൽ പവനോളം തൂക്കം വരുന്ന മാല മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.

Advertisements

തുടർന്ന് സ്ഥാപന ഉടമ പൊലീസിൽ പരാതിപ്പെടുകയും ചങ്ങനാശ്ശേരി പൊലീസ് ജ്വല്ലറിയിൽ എത്തി സിസിടിവി പരിശോധിച്ചതിൽ നിന്നും മാല എടുത്തുകൊണ്ട് പോയത് ഇവരാണെന്നു കണ്ടെത്തുകയുമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ യുവതി മാല മറ്റൊരു സ്വര്‍ണ്ണപ്പണയ സ്ഥാപനത്തിൽ പണയം വച്ചതായും കണ്ടെത്തി. ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ,ജയമോൻ, വർഗീസ്, തോമസ് സ്റ്റാൻലി,അതുൽ കെ മുരളി, മിനിമോൾ കെ. എ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles