ചെന്നൈ: ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന ചെന്നൈ സൂപ്പർ കിങ്സിന് ആശ്വാസ വാർത്ത. പരുക്കേറ്റ ഡെവാള്‍ഡ് ബ്രെവിസ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ സിഎസ്കെക്ക് വേണ്ടി കളത്തില്‍ ഇറങ്ങുമെന്നാണ് റിപ്പോർട്ട്. ഏപ്രില്‍ 11നാണ് ഈ മത്സരം നടക്കുന്നത്. പേശിവലിവിനെത്തുടർന്ന് ബ്രെവിസിന് വിശ്രമം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 2.20 കോടി രൂപക്ക് സിഎസ്കെയിലെത്തിയ താരം 180 സ്ട്രൈക്ക് റേറ്റില്‍ 225 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
ബ്രെവിസിനെ കൂടാതെ മുൻ നായകൻ എം.എസ്. ധോണിയുടെ പരുക്കിന്റെ പിടിയിലാണ്. കണങ്കാലിനേറ്റ പരുക്കിനാല്‍ സീസണിലെ ആദ്യ രണ്ടാഴ്ച ധോണിക്ക് കളിക്കാനാവില്ല. കൂടാതെ, പരുക്കേറ്റ് പുറത്തായ എല്ലിസിന് പകരം ടീമിലെത്തിയ സ്പെൻസർ ജോണ്‍സണ്‍ ഏപ്രില്‍ അവസാനത്തോടെ മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂവെന്നതും സ്‌എസ്കെക്ക് തിരിച്ചടിയാണ്.

