കോട്ടയം : ജില്ലയിൽ SVEEP (Systematic Voters’ Education and Electoral Participation) പദ്ധതിയുടെ ഭാഗമായി വോട്ട് ബോധവത്കരണത്തിനായി വിവിധ പരിപാടികൾ ജില്ലാ ഭരണകൂടം സംഘടിപ്പിച്ചു വരികയാണ്.
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായുള്ള കയാക്ക് ബോട്ട് റാലി 2026 ഏപ്രിൽ 5-ാം തീയതി ഞായറാഴ്ച വൈകുന്നേരം മീനച്ചിലാറ്റിലെ അറുപുഴയിൽ ജില്ലാ കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ജനാധിപത്യത്തിന്റെ കരുത്ത് – നിങ്ങളുടെ വോട്ട്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് 100% പോളിംഗ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചു. പൊതുപ്രവർത്തകരും ജനങ്ങളും വോട്ട് പ്രചാരണത്തിൽ സജീവമായി പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു.










ജില്ലയിലെ പ്രമുഖ സന്നദ്ധ രക്ഷാപ്രവർത്തക സംഘങ്ങളായ Team Nanmakkootam, Team Rescue Forces, Team Emergency Kerala എന്നിവർ റാലിയിൽ പങ്കെടുത്തു. അറുപുഴ തൂക്കുപാലത്തിൽ നടത്തിയ ZIP LINE റോപ്പ് റെസ്ക്യൂ പ്രദർശനം ശ്രദ്ധേയമായി. വൈകുന്നേരം 5 മണിയോടെ താഴത്തങ്ങാടി കുളപ്പുരക്കടവിൽ (വള്ളംകളി ഫിനിഷിംഗ് പോയിന്റ്) നിന്നാരംഭിച്ച കയാക്ക് റാലി താഴത്തങ്ങാടി പാലത്തിനടിയിലൂടെ അറുപുഴ തൂക്കുപാലം വരെ എത്തി സമാപിച്ചു. ഇലക്ഷൻ കമ്മീഷന്റെ കേന്ദ്ര നിരീക്ഷകരും ജില്ലാ കലക്ടറോടൊപ്പം കയാക്ക് ബോട്ടിൽ റാലിയിൽ പങ്കെടുത്തു.
ജില്ലാ നോഡൽ ഓഫീസർ പി.എ അമാനത്ത്, അബ്ദുൽ കലാം ആസാദ് (റെസ്ക്യൂ ട്രെയിനർ & പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ പങ്കെടുത്തു.
നൂറുദ്ധീൻ തോട്ടയ്ക്കാട്, സുനിൽ എബ്രഹാം (വെസ്റ്റ് ക്ലബ്),പി.എ ഡേവിസ്,അഫ്താബ് അഹ്മദ്,ഫൈസൽ പുളിന്താഴെ, നിസാം വി.കെ, രാജേഷ് കുമാർ, വിവേക്, നാഫി, ഷിനാബ്,വാസിൽ, വക്കാസ് എന്നിവരോടൊപ്പം ഫയർ ഫോഴ്സ്, പോലീസ് സേന, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാരാലീഗൽ വോളന്റിയേഴ്സ്, ജീവൻ രക്ഷാ സ്വിമ്മിംഗ് അക്കാദമി ടീം ലീഡേഴ്സ്, OIG കയാക്ക് ടീം, യുവ ദർശന ബോട്ട് ക്ലബ്, പുഴയോരം ഫെസ്റ്റ് കമ്മിറ്റി, വോയിസ് ഓഫ് കുമ്മനം, മിസ്ബാഹ് വെൽഫെയർ സെന്റർ, എന്റെ ഗ്രാമം കുമ്മനം, എന്റെ കുമ്മനം കൂട്ടായ്മ തുടങ്ങിയവരും പങ്കാളികളായി.
പരിപാടിയുടെ ഭാഗമായി മീനച്ചിലാറ്റിൽ വാട്ടർ സ്പോർട്സ്, കയാക്ക് ബോട്ടിംഗ്, Team നന്മക്കൂട്ടം ഈരാറ്റുപേട്ട റോപ്പ് സിപ്പ് ലൈൻ റെസ്ക്യൂ പ്രദർശനങ്ങൾ തൂക്കുപാലത്തിൽ സംഘടിപ്പിച്ചു. കൂടാതെ JR Swimming Academy യുടെ നേതൃത്വത്തിൽ പൊതുജനങ്ങൾ ക്കായി കയാക്ക് ബോട്ടിലും റെസ്ക്യൂ ബോട്ടിലും ചെറുവള്ളങ്ങളിലും ബോട്ടിംഗ് ഒരുക്കിയിരുന്നു.

