ശിശുദിനറാലി കുറിച്ചിയിൽ; നിഷാൻ ഷെറീഫ് കുട്ടികളുടെ പ്രധാനമന്ത്രി

കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയും കുറിച്ചി ഗ്രാമപ്പഞ്ചാ യത്തും ചേർന്ന് നടത്തുന്ന ശിശുദിനറാലി 14-ന് കുറിച്ചിയിൽ നടക്കും. “നേടിയതൊന്നും പാഴാക്കരുത്, അന്ധവിശ്വാസത്തിനെതിരേ ശാസ്ത്ര പ്രതിരോധം’ എന്ന താണ് ഈ വർഷത്തെ ശിശു ദിന ആഘോഷത്തിന്റെ പ്രമേയം.

14-ന് രാവിലെ 8.30-ന് കുറി ച്ചി മന്ദിരം കവലയിലുള്ള സെന്റ് എം.എം.ഗേൾസ് ഹൈസ്കൂൾനിന്നാരംഭിക്കുന്ന റാലി ഔട്പോസ്റ്റ് ജങ്ഷനിലുള്ള മാർ ബസേലിയസ് ഹാളിൽ സമാപിക്കും. എൽ.പി. വിഭാഗം പ്രസംഗമ ത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുട്ടികളുടെ പ്രധാനമന്ത്രിയാ യി (ചാച്ചാ നെഹ്റു) തിരഞ്ഞെടുക്കപ്പെട്ട നിഷാൻ ഷെറീഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം എംഡി സെമിനാരി എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിഷാൻ ഷെരീഫ്. 2018ൽ നിഷാന്റെ സഹോദരൻ നിബിൻ പ്രധാനമന്ത്രിയായിരുന്നു. ഹൈ സ്കൂൾ വിഭാഗം പ്രസംഗമത്സര ത്തിൽ ഒന്നാം സ്ഥാനം നേടിയ നികേത് മനോജ് സ്പീക്കറാകും.യു.പി. വിഭാഗത്തിൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീയാ രാജേഷ് അധ്യക്ഷത വഹിക്കും

Hot Topics

Related Articles