കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ റോട്ടറി ക്ലബ് ചെയറുകൾ നൽകി; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചെയറുകൾ ഏറ്റുവാങ്ങി 

കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ റോട്ടറി ക്ലബിൻ്റെ നേതൃത്വത്തിൽ ചെയറുകൾ കൈമാറി. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൻ്റെ പുതിയ കെട്ടിടം നിർമ്മിച്ചതിനു ശേഷം ഇവിടെ കസേരകളില്ലെന്ന പരാതി ഉയന്നിരുന്നു. ഇതേ തുടർന്നാണ് റോട്ടറി ക്ലബിൻ്റെ നേതൃത്വത്തിൽ കസേര എത്തിച്ചു നൽകിയിരിക്കുന്നത്. റോട്ടറി ക്ലബ് ഓഫ് കോട്ടയം സതേണിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച കസേരകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി.

Hot Topics

Related Articles