കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംങ് കോളേജിലെ ശ്രദ്ധ എന്ന പെൺകുട്ടിയുടെ ആത്മഹത്യയുടെ പേരിൽ സോഷ്യൽ മീഡിയയിൽ കഥമെനഞ്ഞ് പെൺകുട്ടിയുടെ വീഡിയോ. കോളേജിലെ വിദ്യാർത്ഥിനിയാണ് എന്ന പേരിലാണ് ഇപ്പോൾ വീഡിയോ പ്രചരിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗം പ്രചാരണം നടത്തുകയാണ് എന്നാരോപിച്ചാണ് ഇപ്പോൾ പെൺകുട്ടി രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോയുമായാണ് ഇപ്പോൾ പെൺകുട്ടി രംഗത്ത് എത്തിയിരിക്കുന്നത്.
Advertisements
വീഡിയോയിലെ വാദങ്ങൾ ഇങ്ങനെ
- തെറ്റിധാരണമാറ്റുന്നതിനു വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്.
- കാഞ്ഞിരപ്പള്ളി രൂപതയിലെ ഇന്ത്യയിൽ ഏറ്റവും ഉയർന്ന് നിൽക്കുന്ന കോളേജ്.
- അക്കാഡമിക് പ്രോസിജ്യറിന് വേണ്ടി നിൽക്കുന്ന കോളേജ് ആണ് ഇത്.
- തന്റെ പഴ്‌സണൽ ഇഷ്യു കാരണമാണ് കുട്ടി ആത്മഹത്യ ചെയ്തത്. വിദ്യാഭ്യാസപരമായ പിന്നാക്കോവസ്ഥ, വീട്ടിലെ പഴ്‌സണൽ ഇഷ്യൂസ്, സംഭവ ദിവസം കോളേജിലുണ്ടായ പ്രശ്‌നങ്ങൾ. എന്നാൽ, നമ്മൾ എല്ലാവരും ഫോക്കസ് ചെയ്യുന്നത് കോളേജിൽ ഉണ്ടായ ഇഷ്യുമാത്രമാണ്.
- ഒരു പ്രത്യേക വിഭാഗം ആളുകളാണ് ആ കുട്ടിയുടെ കാര്യം സംസാരിക്കുന്നത്. മീഡിയോ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത് എല്ലാം ഒരു പ്രത്യേക തരം ആളുകളാണ്.
- കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ആളുകളെ പോലും കുറ്റപ്പെടുത്തുന്ന സാഹചര്യമാണ്. ഹോസ്റ്റൽ ഡയറക്ടർ, ഹോസ്റ്റൽ വാർഡൻ അടക്കമുള്ള ആളുകളെ കുറ്റപ്പെടുത്തുകയാണ്.
- മുൻപ് അവർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ കണക്ട് ചെയ്തല്ല പറയേണ്ടത്.
- ഒരു ഹോസ്റ്റൽ വാർഡനെയും പറ്റി കുട്ടികൾ നല്ലത് പറഞ്ഞ് കേട്ടില്ല. ഇതാണ് ഇവിടെയും നടക്കുന്നത്.
- അമൽജ്യോതി കോളേജിന്റെ ഇമേജ് തകർക്കാൻ ഒരു വിഭാഗം ശ്രമം നടക്കുന്നു.
- ജനഗണമന പോലെ ഈ കൊലപാതകം സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ ഉപയോഗിക്കുന്നുണ്ടോ എന്നു സംശയിക്കുന്നു. ഇത് പൊക്കി കൊണ്ടു വരുന്നത് സംസ്ഥാന സർക്കാരിന്റെ പല വിഷയങ്ങളും മായ്ച്ചു കളയുന്നുണ്ട്.
- ഇത്രയും നാളും എന്തുകൊണ്ട് ആരും ഇടപെട്ടില്ല. കുട്ടി ആത്മഹത്യ ചെയ്യും വരെ എന്തുകൊണ്ട് ആരും ഇടപെട്ടില്ല. ഇത്രയും മോശമായ സാഹചര്യം ഉണ്ടായിട്ടും എന്തുകൊണ്ട് ആ കോളേജിൽ ചേർന്നു.
- ഇതിന്റെ മറവിൽ ഒരു സ്‌പെഷ്യൽ ഗ്രൂപ്പ് , ക്രിസ്ത്യാനികൾക്ക് എതിരെ നിലനിൽക്കുന്നു.
- ആ കോളേജിന്റെ അകത്ത് തന്നെയുള്ള മറ്റൊരു സ്ഥാപനത്തിൽ ഫീസ് അടയ്ക്കാനാവാതെ കുട്ടി ആത്മഹത്യ ചെയ്തു.
- ക്രിസ്ത്യാനികൾ മര്യാദക്കാരാണ് എന്നു കരുതുന്നത് കൊണ്ടാകും ഞങ്ങളുടെ തലയിൽ കയറിയിരുന്ന് കൊട്ടാൻ വരുന്നത്.